EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ അനുമതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ അനുമതി
News

കുവൈറ്റിൽ വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ അനുമതി

Web desk
Last updated: November 22, 2022 9:31 AM
Web desk
Published: November 22, 2022
Share

രാ​ജ്യ​ത്ത് വി​ദേ​ശ സ്കൂ​ളു​ക​ളു​ടെ പു​തി​യ ശാ​ഖ​ക​ൾ തു​ട​ങ്ങാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി നൽകി. ഇ​തോ​ടെ ഒ​രേ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​സ്കൂ​ളു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാണ് പ്ര​തീ​ക്ഷിക്കുന്നത്. ഹ​വ​ല്ലി, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പു​തി​യ ശാ​ഖ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് വി​ദേ​ശ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതു സംബന്ധിച്ച അപേക്ഷയിലാണ് പുതിയ ശാഖകൾ തുടങ്ങാൻ മന്ത്രാലയം അനുമതി നൽകിയത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സൗ​ക​ര്യം കൂടി പരിഗണിച്ചാണ് പു​തി​യ ശാ​ഖ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തെന്ന് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു. പു​തു​താ​യി തു​റ​ക്കു​ന്ന ശാ​ഖ​ക​ളു​ടെ ലൊ​ക്കേ​ഷ​നും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും വി​ദേ​ശ സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​കും അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ൽ ഉ​ള്ള​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക് കൂ​ടു​ത​ൽ ശാ​ഖ​ക​ൾ വ​രു​ന്ന​ത് ഇ​വ​ർ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം താ​മ​സ​സ്ഥ​ല​ങ്ങ​ളു​ടെ അ​ടു​ത്തായി സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും. എന്നാൽ അ​റ​ബ് സ്കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ശാ​ഖ​ക​ൾ തു​ട​ങ്ങാ​നു​ള്ള ആ​വ​ശ്യം മ​ന്ത്രാ​ല​യം ത​ള്ളി. മ​തം, ഭാ​ഷ, അ​റ​ബ് സം​സ്കാ​രം എ​ന്നി​വ പ​ഠി​പ്പി​ക്കാ​ൻ അ​റ​ബ് സ്കൂ​ളു​ക​ൾ​ക്ക് കു​വൈ​ത്തി​ൽ നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി മ​തി​യെ​ന്നാണ് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടിയത്. കു​വൈ​ത്തി​ൽ അ​റ​ബ് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​കാ​ര്യ ശാ​ഖ​ക​ൾ തു​റ​ക്കു​ന്ന​തും കൗ​ൺ​സി​ൽ ഓ​ഫ് പ്രൈ​വ​റ്റ് യൂ​നി​വേ​ഴ്സി​റ്റി വി​സ​മ്മ​തിച്ചു. കു​വൈ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ച​ട്ട​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്താണിത്.

TAGGED:foreign schoolsKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഐ ഫോൺ 15 ൽ 5 ഫോണുകൾ; ഐ ഫോൺ 15 അൾട്രയും വിപണിയിലെത്തും

September 5, 2023
News

റമദാനിൽ 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

March 21, 2023
News

ഭീകരവാദ പ്രവര്‍ത്തനം, കുറ്റകൃത്യം ചെയ്തത് ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക്; എലത്തൂര്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

September 30, 2023
News

പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?