EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുല്‍പ്പള്ളിയില്‍ ജനരോഷം, ലാത്തി വീശി പൊലീസ്; സംഘര്‍ഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുല്‍പ്പള്ളിയില്‍ ജനരോഷം, ലാത്തി വീശി പൊലീസ്; സംഘര്‍ഷം
News

പുല്‍പ്പള്ളിയില്‍ ജനരോഷം, ലാത്തി വീശി പൊലീസ്; സംഘര്‍ഷം

Web News
Last updated: February 17, 2024 2:42 PM
Web News
Published: February 17, 2024
Share

വയനാട്ടില്‍ ജനപ്രതിഷേധം അണപൊട്ടിയതോടെ ലാത്തി വീശി പൊലീസ്. ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പള്ളിയില്‍ കൂട്ടം ചേര്‍ന്നെത്തിയ ജനം വനം വകുപ്പിന്റെ വാഹനം തടയുകയും ജീപ്പിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ജീപ്പിന്റെ റൂഫ് വലിച്ച് കീറുകയും ജീപ്പിന് മുകളില്‍ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം. കേണിച്ചിറയില്‍ കടുവ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പശുവിന്റെ ജഡവും വനംവകുപ്പ് ജീപ്പിന്റെ മുകളില്‍ കെട്ടിവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. അനുനയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

ലാത്തി വീശിയതോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവില്‍ പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പൊലീസിന് നേരെ തിരിഞ്ഞത്. പുല്‍പ്പള്ളിയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താത്കാലികമായി അടക്കുകയും ചെയ്തിട്ടുണ്ട്.

TAGGED:Elephant Attackpulpalliwayanaduwild elephant
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പദവിമാറ്റി വേദിയിലേക്ക് ക്ഷണം, വേദിയിൽ കയറാതെ രഞ്ജിത്ത്; തെറ്റ് തിരുത്തി അവതാരകൻ

May 5, 2023
News

യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം

March 7, 2023
News

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാെമന്ന് സുപ്രീം കോടതി

July 10, 2024
NewsSports

സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം

September 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?