അഴിമതി ആരോപണം നേരിട്ടിരുന്ന കുവൈറ്റിലെ മുൻ ജഡ്ജിമാരായ ഏഴ് പേർക്ക് കോടതി ശിക്ഷ വിധിച്ചു. പിഴയും തടവുമാണ് ശിക്ഷ. കൗൺസിലർ അബ്ദുറഹിമാൻ അൽ ദറാമിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, വ്യാജ രേഖകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവരുടെ മേൽ ചുമത്തപ്പെട്ടത്. പ്രതികൾ അനധികൃതമായി സമ്പാദിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അതേസമയം കേസിലെ ഏഴാം പ്രതിയെ വെറുതെ വിട്ടു. കുറ്റകൃത്യത്തിൽ പങ്കില്ല എന്ന് തെളിഞ്ഞതിനാലാണ് ഇയാളെ വെറുതെ വിട്ടത്.