നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ വിവാദ പരാമർശവുമായി പി സി ജോർജ്. ഈ കേസുകൊണ്ട് രക്ഷപ്പെട്ടത് അതിജീവിത മാത്രമാണെന്നും അവർക്ക് കുറേ സിനിമകൾ കിട്ടിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
വ്യക്തിജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതുജീവിതത്തിൽ നടിക്ക് ഗുണമാണുണ്ടായതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്‍റെ പരാമര്‍ശം. മോശം പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പി സി ജോര്‍ജ് തട്ടിക്കയറി. പറഞ്ഞതില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസ് അയച്ചു. ദിലീപ് സാക്ഷികളെ സ്വീധാനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും, ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.