പാരീസ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് . തൊട്ടുപിറകിൽ ദുബായുമുണ്ട്. ദുബായിയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആംസ്റ്റർഡാം, മാഡ്രിഡ്, റോം, ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, ബാഴ്സലോണ, ന്യൂയോർക്ക് എന്നിവയാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റു നഗരങ്ങൾ.
യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ 2022ലെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്‌സിലാണ് വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളിൽ ദുബൈ മുന്നിലെത്തിയിരിക്കുന്നത്. സാമ്പത്തിക മേഖല, ബിസിനസ്‌മേഖല, ടൂറിസം, സുസ്ഥിരത എന്നിങ്ങനെയുള്ള ആറ് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളെ തെരഞ്ഞെടുക്കുക