EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചരിത്രം നേട്ടം: ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദൃശ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചരിത്രം നേട്ടം: ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദൃശ്യം
News

ചരിത്രം നേട്ടം: ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദൃശ്യം

Web Desk
Last updated: February 29, 2024 3:58 PM
Web Desk
Published: February 29, 2024
Share

മോഹൻലാൽ – ജീത്തു ജോസഫ് ടീമിൻ്റെ മെഗാഹിറ്റ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിലെ ഏതെങ്കിലും ഭാഷയിൽ നിന്നുള്ള ഒരു സിനിമ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. 2013-ൽ ഇറങ്ങിയ ദൃശ്യം ഇതിനോടകം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, ചൈനീസ്, കൊറിയൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

കുമാർ മംഗൾ പതക്കിൻ്റെ ഉടമസ്ഥതയിലുള്ള പനോരമ സ്റ്റുഡിയോസാണ് ദൃശ്യം ഫ്രാഞ്ചൈസിയുടെ മൊത്തം അന്താരാഷ്ട്ര റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. നിലവിൽ സ്പാനിഷിലും കൊറിയയിലുമായി ദൃശ്യത്തിൻ്റെ പുതിയ പതിപ്പുകളുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഗൾഫ് സ്ട്രീം പിക്ച്ചേഴ്സ്, ജോട്ട് ഫിലിംസ് എന്നീ കമ്പനികളുമായി സഹകരിച്ചാവും പനോരമ സ്റ്റുഡിയോസ് ചിത്രം ഹോളിവുഡിൽ നിർമ്മിക്കുക എന്നാണ് സൂചന. ദൃശ്യം ഹോളിവുഡ് പതിപ്പിൻ്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടേയുള്ളൂവെന്നതിനാൽ ചിത്രം ലോകത്തിന് മുന്നിലെത്തുന്നത് കാണാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം എത്ര രൂപയ്ക്കാണ് ദൃശ്യത്തിൻ്റെ റീമേക്ക് അവകാശം ആശീർവാദ് ഫിലിംസ് വിറ്റതെന്ന് വ്യക്തമല്ല.

. ‘ദൃശ്യം എന്ന സിനിമയ്ക്ക് ഒരു സമർത്ഥമായൊരു കഥയുണ്ട്, അതിന് ലോകമെമ്പാടും കാഴ്ചക്കാരുമുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കൊപ്പം ഈ കഥ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഹോളിവുഡിനായി ഇംഗ്ലീഷിൽ ഈ കഥ സൃഷ്ടിക്കാൻ ഗൾഫ്സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസുമായും സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’, പനോരമ സ്റ്റുഡിയോസിന്റെ എം ഡി കുമാർ മംഗത് പഥക് പറഞ്ഞു.

 

#PanoramaStudios takes the #Drishyam Franchise to #Hollywood!

The cult franchise #Drishyam is all set to go global after garnering massive success in the India and China markets. Producers Kumar Mangat Pathak and Panorama Studios have joined hands with Gulfstream Pictures and… pic.twitter.com/7Kj2Ui1GSX

— Sreedhar Pillai (@sri50) February 29, 2024

TAGGED:Aashiravad CinemasDrishyamDrishyam 2mohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി;മരിച്ചവരുടെ എണ്ണം നാലായി

November 4, 2024
News

ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

December 14, 2024
News

സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോദി കഴിവുകെട്ടവന്‍, വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം നശിക്കും; നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്

May 16, 2023
News

യുഎഇയിൽ ചൂട് ഉയരും; പൊടിക്കാറ്റിനും സാധ്യത

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?