EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോഡിലെ കോൺ​ക്രീറ്റ് ബ്ലോക്ക് നീക്കിയ പാകിസ്ഥാൻ ഫുഡ് ഡെലിവറിമാനെ ആദരിച്ച് സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > റോഡിലെ കോൺ​ക്രീറ്റ് ബ്ലോക്ക് നീക്കിയ പാകിസ്ഥാൻ ഫുഡ് ഡെലിവറിമാനെ ആദരിച്ച് സർക്കാർ
Diaspora

റോഡിലെ കോൺ​ക്രീറ്റ് ബ്ലോക്ക് നീക്കിയ പാകിസ്ഥാൻ ഫുഡ് ഡെലിവറിമാനെ ആദരിച്ച് സർക്കാർ

Web Desk
Last updated: August 10, 2023 3:52 PM
Web Desk
Published: August 10, 2023
Share

ദുബായ്: അപകടങ്ങൾ ഒഴിവാക്കാനും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുമായി ഒറ്റയ്ക്ക് റോഡിലെ തടസ്സങ്ങൾ നീക്കിയ പാക്കിസ്ഥാനി ഡെലിവറി മാനെ യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആദരിച്ചു. ഫുഡ് ഡെലിവറി റൈഡറായ പാക് പൗരൻ വഖാസിനെയാണ് സ‍ർക്കാ‍ർ ആദരിച്ചത്.

ഡെലിവറിക്കായി പോകുന്നതിനിടെ വഴിയിൽ കോൺ​ക്രീറ്റ് ബ്ലോക്ക് അപകടകരമായ രീതിയിൽ കിടക്കുന്നത് വഖാസിൻ്റെ ശ്രദ്ധയിൽപ്പെടുകയും ബൈക്ക് റോഡരികിൽ നി‍ർത്തി ഇയാൾ കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്യുകയുമായിരുന്നു. വഖാസ് റോഡിലെ തടസം നീക്കുന്നത് അടുത്തുള്ള ഫ്ളാറ്റിലുള്ള ഒരാൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് വഖാസിനെ തേടി സർക്കാരിൻ്റെ ആദരമെത്തിയത്.

“ഡ്രൈവർമാരെ സുരക്ഷ മുൻനി‍ർത്തി റോഡിലെ തടസ്സങ്ങൾ നീക്കുന്ന വഖാസ് സർവാറിൻ്റെ വീഡിയോ ഞങ്ങൾ കണ്ടു. കൂടാതെ മാനവ വിഭവ ശേഷി മന്ത്രാലയം അണ്ടർസെക്രട്ടറി ലീൽ അൽ-ഖൂറി അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കുകയും ആദരിക്കുകയും അദ്ദേഹത്തിന്റെ നല്ല പ്രവൃത്തിക്ക് നന്ദി പറയുകയും ചെയ്തു. വഖാസിലും അദ്ദേഹത്തെ പോലെ സമൂഹത്തിനായി പ്രവർത്തിക്കുന്ന എല്ലാവരേയും ഞങ്ങൾ അഭിമാനിക്കുന്നു,” മന്ത്രാലയം ട്വീറ്റ് ചെയ്തു.

 

 

View this post on Instagram

 

A post shared by وزارة الموارد البشرية والتوطين (@mohre_uae)

TAGGED:dubaiFood DeliveryUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
  • യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം
  • സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ
  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന

You Might Also Like

Diaspora

യുഎഇ ദേശീയദിനം: അവധി ദിനങ്ങളിൽ ഗതാഗത നിയന്ത്രണം

November 27, 2022
Diaspora

യു.എ.ഇ അയ്യപ്പസേവാ സമിതിയുടെ അയ്യപ്പപൂജ മഹോത്സവം ശനി,ഞായർ ദിവസങ്ങളിൽ

November 28, 2025
News

യു എ ഇ യിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 

February 22, 2023
Diaspora

പൂവിളി 2023: ഓണം ഗംഭീരമായി ആഘോഷിച്ച് അൽ ഐനിലെ മലയാളി സമാജം

October 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?