അന്താരാഷ്ട്ര പുരുഷ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച ഐ സി സി പുറത്ത് വിട്ട റാങ്കിങിലാണ് പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 118 പോയിന്റോടെയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന് 116 പോയിന്റ്‌സും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 115 പോയിന്റുമാണുള്ളത്.
നേരത്തെ 112 പോയിന്റോടെ പാകിസ്ഥാൻ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഈ മാസം ന്യൂസിലാൻഡുമായുള്ള നാലാം ഏകദിനത്തിലെ വിജയത്തോടെ പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ചരിത്രത്തിൽ ആദ്യമായായിരുന്നു പാക്കിസ്ഥാൻ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. എന്നാൽ അഞ്ചാം ഏകദിനത്തിലെ തോൽവിയോടെ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തുള്ളത് ന്യൂസിലൻഡാണ് (104 പോയ്ന്റ്സ്). അഞ്ചാം സ്ഥാനത്ത് 101 പോയിന്റോടെ ഇംഗ്ലണ്ടും. അതേ സമയം അഫ്ഗാനിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. വെസ്റ്റ് ഇൻഡീസാണ് റാങ്കിങ്ങിൽ പത്താം സ്ഥാനത്ത്.