EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓണക്കിറ്റുകൾ ഇന്നുമുതൽ വാങ്ങാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓണക്കിറ്റുകൾ ഇന്നുമുതൽ വാങ്ങാം
News

ഓണക്കിറ്റുകൾ ഇന്നുമുതൽ വാങ്ങാം

News Desk
Last updated: August 23, 2022 4:10 AM
News Desk
Published: August 23, 2022
Share

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഇന്നും നാളെയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു വരെ വെള്ള കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് അവരവരുടെ റേഷന്‍കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാം. അനുവദിച്ച തിയതിയിൽ വാങ്ങാൻ സാധിക്കാത്തവർക്ക് 4, 5, 6, 7 തിയതികളിലും വാങ്ങാവുന്നതാണ്. എന്നാൽ ഏഴാം തീയതിക്ക് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

425 കോടി രൂപ ചെലവഴിച്ചാണ് 87 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളില്‍ ഭക്ഷ്യക്കിറ്റുകള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിലെ 4 പേര്‍ക്ക് 1 കിറ്റ് എന്ന നിലയിലായിരിക്കും കിറ്റുകള്‍ നല്‍കുക. 119 ആദിവാസി ഊരുകളില്‍ ഉദ്യോഗസ്ഥര്‍ വാതില്‍പ്പടിയായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും.

ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. പട്ടം സ്വദേശി പി സാവിത്രി മുഖ്യമന്ത്രിയിൽനിന്ന്‌ ആദ്യ കിറ്റ്‌ ഏറ്റുവാങ്ങി. സന്തോഷത്തിന്റെയും സമൃദ്ധിയുടേതുമായി ഈ ഓണക്കാലം മാറട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

TAGGED:onam kit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ന്യൂയോര്‍ക്കിൽ പട്ടിണി കിടന്ന് രണ്ട് വയസുകാൻ മരിച്ചു

November 18, 2022
News

യുഎഇയിൽ യെല്ലോ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

January 21, 2023
News

നാല് മാസത്തിനിടെ മൂന്നാമത്തെ അറസ്റ്റ്; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കുറ്റം നിഷേധിച്ച് ട്രംപ്

August 4, 2023
DiasporaNews

യുഎഇ ആസ്ഥാനമായ ഷക്ലൻ റീട്ടെയിൽ ഗ്രൂപ്പ് ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു

October 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?