മസ്കറ്റ്: ഒമാനിൽ നിക്ഷേപ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോൾഡൻ റെസിഡൻസി പദ്ധതി ഉൾപ്പെടെ പുതിയ സംരംഭങ്ങൾ പ്രാബല്യത്തിൽ വരുന്നു. നിക്ഷേപ അഭിവൃദ്ധിക്കും ആഗോള രംഗത്ത് വളർച്ച നേടുന്നതിനും ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രചാരണ മന്ത്രാലയം ഗോൾഡൻ റെസിഡൻസി അടക്കമുള്ള വിവിധ പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. ദീർഘകാല നിക്ഷേപ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്
സലാലയിലെ സുൽത്താൻ ഖാബൂസ് യുവജന സാംസ്കാരിക വിനോദ കേന്ദ്രത്തിൽ നടന്ന സുസ്ഥിര ബിസിനസ് പരിസ്ഥിതി ഫോറത്തിന്‍റെ ഭാഗമായി ധോഫാർ ഗവർണർ സെയ്ദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആയിരുന്നു പ്രഖ്യാപനം. 2025 ഓഗസ്റ്റ് 31 മുതൽ ഈ പദ്ധിതികൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
ദീര്‍ഘകാല നിക്ഷേപ താൽപര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ‘ഗോള്‍ഡന്‍ റസിഡൻസി’ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനികളുടെ കൊമേഴ്ഷ്യല്‍ റജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് സമയവും ചെലവും കുറയുന്ന രീതിയില്‍ സേവനം ലഭ്യമാകും.
പദ്ധതികളുടെ വിശദാംശങ്ങൾ
‘ഗോൾഡൻ റെസിഡൻസി’ പദ്ധതി രാജ്യത്ത് ദീർഘകാല നിക്ഷേപകരെ ആകർഷിക്കാനും ഒമാനെ ആഗോള നിക്ഷേപ ഹബ്ബായി രൂപപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കും. അതേസമയം, “ഗ്ലോറിയസ് കമ്പനികൾ” / എലൈറ്റ് കമ്പനികൾ എന്ന പദ്ധതിയിലൂടെ രാജ്യത്തിനകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒമാനി സ്ഥാപനങ്ങളെ തിരിച്ചറിയുകയും വിപുലീകരണത്തിന് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യും.
കമ്പനികളുടെ കൊമേർഷ്യൽ രജിസ്ട്രേഷൻ ട്രാൻസ്ഫറുകൾക്ക് ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ വഴിയുള്ള ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതോടെ നിക്ഷേപകർക്ക് സമയവും ചെലവും കുറയുന്ന രീതിയിൽ സേവനം ലഭ്യമാകും. ബിസിനസ് ഇടപാടുകളുടെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിലും ഈ സംവിധാനം സഹായകരമാകും.
ഫോറത്തിന്റെ ഭാഗമായി, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി, ജർമൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഒമാൻ എനർജി അസോസിയേഷൻ (ഒപാൽ), ബിനാ പ്രൊഫഷണൽ സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരണ കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. നിർമാണ മേഖലയിലെ വികസനമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇവിടെയുള്ള പങ്കാളിത്തങ്ങൾ ദേശീയ തലത്തിൽ വളർത്തുവാനും, നവോപദേശങ്ങൾ പ്രോത്സാഹിപ്പിക്കുവാനും , സുസ്ഥിര വളർച്ച ഉറപ്പാക്കുവാനും സഹായകമാകും. “ഒമാന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യമാക്കുവാനും, ദേശീയ തലത്തിൽ ശക്തമായ ബിസിനസ് ഘടന പുനർനിർമ്മിക്കുവാനുമായി മന്ത്രാലയം പ്രവർത്തിക്കുമെന്നും ഒമാൻ വാണിജ്യ മന്ത്രാലയത്തിലെ ആസൂത്രണ വിഭാഗം ഡയറക്ടറും, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിഭാഗം തലവനുമായ മുബാറക് ബിൻ മുഹമ്മദ് അൽ ദോഹാനി പറഞ്ഞു. അക്കാഡമിക്ക്, വ്യവസായം, സർക്കാരിതര മേഖലയുമായുള്ള സഹകരണം എന്നിവ ഉറപ്പാക്കി അറിവ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുള്ള നീക്കം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.