ഒമാൻ എയർവേയ്സിന് പഞ്ച നക്ഷത്ര റേറ്റിംഗ് ലഭിച്ചു. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ് ) വേൾഡ് അവാർഡ് വേളയിലാണ് പ്രഖ്യാപനം. സുൽത്താനേറ്റിന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർവേയ്സിന് തുടർച്ചയായി മൂന്നാം തവണയാണ് പഞ്ചനക്ഷത്ര റേറ്റിംഗ് ലഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈൻ അസോസിയേഷനുകളിൽ ഒന്നാണ് അപെക്സ്. തുടർച്ചയായ മൂന്നാം തവണയും ഒമാൻ എയർവേയ്സിന് അപെക്സിന്റെ അംഗീകാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഒമാൻ എയർ ട്വിറ്ററിലൂടെ അറിയിച്ചു. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും എയർവേയ്സ് കൂട്ടിച്ചേർത്തു.