കൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ വൻ നാശനഷ്ടങ്ങൾ.ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിലുടനീളം കനത്ത മഴയാണ് പെയ്തത്. റെക്കോർഡ് മഴ വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കെലാനി പോലെ രാജ്യത്തെ പ്രധാനപ്പെട്ട നദികളുടെ തീരമേഖലകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകളുമായി സൈന്യവും രംഗത്തുണ്ട്.
രാജ്യത്താകെ 43,൯൯൫ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പേമാരിയിൽ ഇതുവരെ ൧൨൩ പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ശ്രീലങ്കയുടെ സഹായത്തിനായി ഇന്ത്യ രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിനോടകം ലങ്കയിൽ എത്തിക്കഴിഞ്ഞു. ചുഴലിക്കാറ്റ് അകന്നെങ്കിലും ഇന്ത്യയോട് ചേർന്ന് കിടക്കുന്ന വടക്കൻ മേഖലകൾ ഇപ്പോഴും ചുഴലിക്കാറ്റിൻ്റെ സ്വാധീന വലയത്തിലാണ്.
ദിത്വാ ചുഴലിക്കാറ്റ് നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കയിലും മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ഇത് ജാഫ്‌നയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ കിഴക്കൻ തെക്ക് കിഴക്കൻ ദിശയിലും, ട്രിങ്കോമളിയിൽ നിന്ന് 110 കിലോമീറ്റർ വടക്ക് പടിഞ്ഞാറൻ ദിശയിലും, കാരയ്ക്കലിൽ നിന്ന് (ഇന്ത്യ) 190 കിലോമീറ്റർ തെക്ക് തെക്ക് തെക്ക് തെക്ക് ഭാഗത്തും, പുതുച്ചേരിയിൽ നിന്ന് 300 കിലോമീറ്റർ തെക്ക് തെക്ക് ഭാഗത്തും, ചെന്നൈയിൽ നിന്ന് 400 കിലോമീറ്റർ തെക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്നു.




