രാജ്യത്ത് പ്രവര്‍ത്തന ക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74 ല്‍ നിന്ന് 141 ആയി ഉയര്‍ന്നു. കഴിഞ്ഞമാസം അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ആദ്യഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. നവംബറിലാണ് ഉത്തര്‍പ്രദേശിലെ നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്.
പ്രശസ്ത ബുദ്ധമത കേന്ദ്രമായ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഗോവയില്‍ പുതിയ വിമാനത്താവളം വരുന്നതോടെ ആഭ്യന്തര സര്‍വീസുകള്‍ 35 ആയും അന്താരാഷ്ട്ര സര്‍വീസുകള്‍ 18 ആയും ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗോവയിലെ ദബോലിം വിമാനത്താവളം 15 ആഭ്യന്തര സര്‍വീസുകളും ആറ് അന്താരാഷ്ട്ര സര്‍വീസുകളുമാണ് നല്‍കുന്നത്.


 
 



 
  
  
  
 