EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപയില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപയില്ല
News

തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപയില്ല

Web News
Last updated: September 14, 2023 9:04 AM
Web News
Published: September 14, 2023
Share
Image: Reuters

നിപ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്.

രോഗിയുടെ നില തൃപ്തികരമാണെന്നും സാധാരണ പനിയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തോന്നയ്ക്കലില്‍ നടത്തിയ ആദ്യത്തെ നിപ പരിശോധന ഫലം കൂടിയാണ് ഇത്.

നിലവില്‍ നിപ സ്ഥിരീകരിച്ച് കോഴിക്കോട് മൂന്ന് പേര്‍ ചികിത്സയിലുണ്ട്. 789 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 77 പേര്‍ അതീവ ജാഗ്രതാ സമ്പര്‍ക്കപ്പട്ടികയിലാണ്. ഇവര്‍ വീടുകളില്‍ ഐസൊലേഷനിലാണ്.

157 ആരോഗ്യപ്രവര്‍ത്തകരും സാമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

കോഴിക്കോട് ജില്ലയില്‍ അടുത്ത 10 ദിവസത്തേക്ക് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികളെല്ലാം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങഇയ പരിപാടികള്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്നും നിര്‍ദേശം.

വിവാഹം റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോട്ടോക്കോള്‍ അനുസരിച്ച് ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി ഇത്തരം പരിപാടികള്‍ നടത്തണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

TAGGED:Nipah VirusThiruvananthapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

October 9, 2022
News

യുഎഇയിൽ താപനില ഉയരും

October 15, 2022
News

എട്ട് തവണ ലൈംഗികാതിക്രമം നടത്തി: ബ്രിജ് ഭൂഷനെതിരെ മൊഴി നൽകി ഗുസ്തി താരങ്ങൾ

May 6, 2023
News

പനയമ്പാടം അപകടം;അന്ത്യ യാത്രയ്ക്കൊരുങ്ങി ഉറ്റ സുഹൃത്തുകൾ

December 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?