കുണ്ടംകുഴി സ്‌കൂളിലെ യു എ ഇ യിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ കൂട്ടം സംഘടിപ്പിച്ച കൂട്ടം കബഡി നൈറ്റ് 2022 ൽ ന്യൂ സ്റ്റാർ മംഗളുരു ജേതാക്കളായി. ന്യൂ മാർക്ക് മംഗളൂരു രണ്ടാം സ്ഥാനം നേടി. ബ്രദേഴ്‌സ് കന്തൽ മൂന്നാം സ്ഥാനവും, അർജുന അച്ചേരി നാലാം സ്ഥാനവും നേടി.
ടൂർണമെൻ്റിലെ മികച്ച റൈഡറായി ന്യൂസ്റ്റാറിൻ്റെ വിശ്വരാജിനെയും, ക്യാച്ചറായി ന്യൂസ്റ്റാറിൻ്റെ സുഹൈലിനെയും, ആൾ റൗണ്ടറായി രക്ഷിത് പൂജാരിയെയും, മികച്ച ഭാവി താരമായി ന്യൂ മാർക്കിന്റെ മിതിൻ ഗൗഡയെയും തിരഞ്ഞെടുത്തു.
യു എ ഇ യിൽ ആദ്യമായാണ് ഒരു രാത്രി കാല കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരം തുടങ്ങി രാത്രി 10 മണി മുതൽ മത്സരങ്ങൾ തീർന്ന പുലർച്ചെ 7 മണി വരെ വൻ ജനപ്രവാഹമായിരുന്നു ഇന്നലെ അജ്മാനിൽ കണ്ടത്. ആവേശം അണമുറയാതെ തിങ്ങി നിറഞ്ഞ കബഡി പ്രേമികൾ ഇന്നലത്തെ ടൂർണമെന്റിൻ്റെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു.
കൂട്ടത്തിൻ്റെ സംഘാടന മികവ് വിളിച്ചോതുന്നതായിരുന്നു ഇന്നലത്തെ കബഡി ടൂർണമെൻ്റ്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ ടി വി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു, സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യ അതിഥി ആയിരുന്നു. ജനറൽ കൺവീനർ കൃഷ്ണകുമാർ കക്കോട്ടമ ടൂർണമെന്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. കൂട്ടം സെക്രട്ടറി സനത്ത് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ദിനേശ് മുങ്ങത്ത് അധ്യക്ഷനായി, ചെയർമാൻ വേണു പാലക്കൽ പതാക ഉയർത്തി. ട്രഷർ വേണുഗോപാൽ മുല്ലച്ചേരി ഔദ്യോഗികമായി ചടങ്ങിന് നന്ദി അറിയിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസർ ഈസി ആക്സസ് ഡയറക്ടർ ജുനൈദിന് കൂട്ടത്തിൻ്റെ സ്നേഹോപഹാരം ചെയർമാൻ വേണു പാലക്കൽ കൈമാറി. സംഘാടക സമിതി രക്ഷാധികാരികൾ ശ്രീ നാരായാണൻ നായർ, മുരളീധരൻ നമ്പ്യാർ, പുരുഷോത്തമൻ പടിഞ്ഞാർ, മാധവൻ അണിഞ്ഞ, ഫൽഗുനൻ കംബിക്കാനം , രാധാകൃഷ്ണൻ ചാത്തങ്കൈ തുടങ്ങിയവർ പങ്കെടുത്തു.
ടൂർണമെൻ്റിൽ പങ്കെടുത്ത 16 ടീമുകളെ പ്രതിനിധീകരിച്ച് പ്ലക്കാർഡ് ഏന്തിയ കുട്ടികളുടെ മാർച്ച് പാസ്റ്റ് വേറിട്ട അനുഭവമായി.
സംഘാടക സമിതി ചെയർമാൻ വേണു പാലക്കൽ, കൂട്ടം പ്രസിഡന്റ് ദിനേശ് മുങ്ങത്ത്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം കെ ടി നായർ, ട്രഷർ വേണുഗോപാൽ മുല്ലച്ചേരി, കൺവീനർ കൃഷ്ണകുമാർ കക്കോട്ടമ എന്നിവർ ജേതാക്കൾക്ക് ട്രോഫി കൈമാറി. ഫിനാൻസ് കൺവീനർ ഉമേഷ് കുണ്ടംപാറ സമാപന സമ്മേളനത്തിൽ നന്ദി അറിയിച്ചു.