EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ
News

യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ

Web News
Last updated: July 11, 2024 11:45 AM
Web News
Published: July 11, 2024
Share

ന്യൂഡല്‍ഹി: യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ. കണ്ടെത്തല്‍. ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സി.ബി.ഐ. കണ്ടെത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരീക്ഷ നടന്ന് പിറ്റേന്ന് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയിരുന്നു.പരീക്ഷയ്ക്കുമുമ്പ് ചോദ്യക്കടലാസ് ചോര്‍ന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്.

പരീക്ഷയുടെ ആദ്യസെഷന്‍ അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്ക് ഉദ്യോഗാര്‍ഥികളില്‍ ഒരാള്‍ ചോദ്യക്കടലാസ് ടെലഗ്രാം ചാനലില്‍ പങ്കുവെച്ചു. ഇത് ചോദ്യപ്പേപ്പര്‍ നേരത്തേ ചോര്‍ന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.ചോദ്യക്കടലാസ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പേ ചോര്‍ന്നുവെന്നും പണംനല്‍കിയാല്‍ ഇത് ലഭ്യമാക്കുമെന്നും ഒരു ടെലഗ്രാം ചാനല്‍ അവകാശപ്പെട്ടിരുന്നു. പരീക്ഷയ്ക്കുമുമ്പേ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യസെഷനുശേഷം ലഭിച്ച ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചത്.

ഇത് ഭാവിയില്‍ തട്ടിപ്പ് നടത്താന്‍ വിശ്വാസതയ്ക്കുവേണ്ടി ചെയ്തതാകാമെന്നും സി.ബി.ഐ. കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഒ.എം.ആര്‍. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ വനിതാ ഗവർണറായി മൗര ഹേലി

November 9, 2022
News

അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ​ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ

October 15, 2023
News

‘രാമ’ന്റെ മകന് ബിജെപിയുടെ വോട്ട്; ഉമ്മന്‍ ചാണ്ടിയുടെ ‘പുത്രന്’ സഹതാപ വോട്ട്; യുഡിഎഫ് വിജയത്തില്‍ എം ബി രാജേഷ്

September 8, 2023
News

ആംബുലൻസിന് നൽകാൻ പണമില്ല, കുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കി അച്ഛൻ സഞ്ചരിച്ചത് 200 കിലോമീറ്റർ

May 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?