EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ധനുഷ് പ്രതികാരദാഹി, മുഖംമൂടിയിട്ട് ജീവിക്കുന്നു; രൂക്ഷ വിമർശനവുമായി നയൻതാര
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ധനുഷ് പ്രതികാരദാഹി, മുഖംമൂടിയിട്ട് ജീവിക്കുന്നു; രൂക്ഷ വിമർശനവുമായി നയൻതാര
Entertainment

ധനുഷ് പ്രതികാരദാഹി, മുഖംമൂടിയിട്ട് ജീവിക്കുന്നു; രൂക്ഷ വിമർശനവുമായി നയൻതാര

Web Desk
Last updated: November 16, 2024 3:20 PM
Web Desk
Published: November 16, 2024
Share

ചെന്നൈ: തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് നടൻ ധനുഷിനെതിരെ അതിരൂക്ഷ വിമർശനവുമായി നടി നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ധനുഷിനുള്ള തുറന്ന കത്തിലൂടെയാണ് അതിരൂക്ഷ വിമർശനം നയൻതാര നടത്തിയത്.

നയൻതാരയുടെ ജീവിതവും സംവിധായകൻ വിഘ്നേശ് വിജയനുമായുള്ള വിവാഹവും അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെൻ്റിറിയാണ് കോളിവുഡ് സൂപ്പ‍ർതാരങ്ങൾ തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചത്. 2015-ൽ ധനുഷ് നിർമ്മിച്ച് വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിനിടയിലാണ് വി​​ഘ്നേശ് എന്ന വിക്കിയും നയൻ താരയും തമ്മിൽ പ്രണയത്തിലാവുന്നത്.

ഡോക്യുമെൻ്ററിയിൽ ഇതിനായി ചിത്രത്തിലെ ചില രം​ഗങ്ങളും ​ഗാനത്തിൻ്റെ ഒരു ഭാ​ഗവും ഉപയോ​ഗിച്ചെങ്കിലും ഇതിനുള്ള അനുമതി ധനുഷ് നൽകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡോക്യുമെൻ്ററിയുടെ പുറത്തു വന്ന ട്രെയിലറിൽ നാനും റൗഡി താൻ സിനിമയിലെ രം​ഗങ്ങൾ ഉപയോ​ഗിച്ചതിന് ധനുഷ് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. മൂന്ന് സെക്കൻഡ് ദൈ‍ർഘ്യമുള്ള സീനുകൾ ഉപയോ​ഗിച്ചതിന് പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചത്. ഇതിനെതിരെയാണ് തുറന്ന കത്തിലൂടെ നയൻ താര പ്രതികരിച്ചത്. വ‍ർഷങ്ങളായി സമൂഹമാധ്യമത്തിൽ പ്രചാരത്തിലുള്ള ബിഹൈൻഡ് ദി സീൻ രം​ഗങ്ങൾ പോലും അനുവദിക്കാൻ ധനുഷ് അനുമതി നൽകിയില്ലെന്നാണ് നയൻ താര തുറന്നടിച്ചത്.

അടുത്ത ദിവസമാണ് നയൻതാര ബിയോണ്ട് ദ ഫെയരിടേൽ നെറ്റ്ഫിക്ലിസ് റിലീസ് ചെയ്യുന്നത്. ധനുഷിൻ്റെ നിലപാട് കാരണം തങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഈ സിനിമയിലെ രം​ഗങ്ങൾ ഇല്ലാതെയാണ് ഡോക്യുമെൻ്ററി സംപ്രേക്ഷണം ചെയ്യുന്നതെന്നും നയൻതാര വ്യക്തമാക്കുന്നു. ഓഡിയോ ലോഞ്ചുകളിൽ സൗമ്യമായി സംസാരിക്കുന്ന ആളല്ല യഥാ‍ർത്ഥത്തിൽ ധനുഷ്. സമൂഹത്തിൽ ഒരു മുഖംമൂടിയുമായാണ് അയാൾ ജീവിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങളും ധനുഷിൻ്റെ ആരാധകരും ധനുഷിൻ്റെ ഈ മുഖം തിരിച്ചറിയണം. ദൈവത്തിൻ്റെ കോടതിയിൽ താങ്കൾ എല്ലാത്തിനും മറുപടി പറയേണ്ടി വരും. ധനുഷ് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പേരിലാണ് ഈ ഡോക്യുമെൻ്ററിയുടെ റിലീസ് ഇത്ര വൈകിയതെന്നും നയൻതാര വ്യക്തമാക്കുന്നു.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

സിനിമ കാരണം കുടുംബം തകർന്നെന്ന് ഷൈൻ ടോം ചാക്കോ; വീഡിയോ കാണാം

December 12, 2022
EntertainmentNews

തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹിമാൻഷു ദേവ്ഗണിൻ്റെ മധുര പ്രതികാരം

October 5, 2022
Entertainment

ആരാധകർക്കൊപ്പം സമയം ചെലവഴിച്ച് വിജയ്

December 14, 2022
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?