ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ആർആർആർ ഓസ്കർ വേദിയും കീഴടക്കാനൊരുങ്ങുന്നു. ഇക്കുറി ഓസ്കറിൽ മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ‘നാട്ടു നാട്ടു’ ഗാനവും ഇടംപിടിച്ചിട്ടുണ്ട്.
‘നാട്ടു നാട്ടു’ ഈ വർഷത്തെ ഓസ്‌കർ വേദിയിൽ അവതരിപ്പിക്കുമെന്ന് ഓസ്കര്‍ ചടങ്ങിന്‍റെ സംഘടകര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മാർച്ച് 12 ന് നടക്കുന്ന 95-ാമത് ഓസ്‌കാർ ചടങ്ങില്‍ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാൻ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ വേദിയില്‍ എത്തും.
Rahul Sipligunj and Kaala Bhairava. “Naatu Naatu." LIVE at the 95th Oscars.
Tune into ABC to watch the Oscars LIVE on Sunday, March 12th at 8e/5p! #Oscars95 pic.twitter.com/8FC7gJQbJs
— The Academy (@TheAcademy) February 28, 2023
അതേസമയം ഓസ്കർ അവാർഡിനോട് അനുബന്ധിച്ച് അമേരിക്കയിൽ റീ – റിലീസിന് ഒരുങ്ങുകയാണ് ആർആർആർ. ഇരുനൂറോളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം യുഎസിൽ വിതരണം ചെയ്ത വേരിയൻസ് ഫിലിംസ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. റിലീസ് പ്രമാണിച്ച് പുതിയ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്.
#RRR FINAL TRAILER
Let the CelebRRRation begin! S.S. Rajamouli's masterpiece #RRRMovie is roaring back to over 200 theaters nationwide starting March 3rd. Tickets and theater list here: https://t.co/VUSJeHFLGW #RRRforOscars @sarigamacinemas pic.twitter.com/5xtqbQFKjJ
— Variance Films (@VarianceFilms) February 22, 2023
2022 മാർച്ച് 25നാണ് ആർആർആർ തീയറ്ററുകളിലെത്തിയത്. സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. 650 കോടി മുതൽ മുടക്കി ഒരുക്കിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടി. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ എന്നിവരുമുണ്ട്. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലിയാണ്. സായ് മാധവ് ബുറയാണ് സംഭാഷണം. അടുത്തിടെ ജപ്പാനിൽ റിലീസ് ചെയ്ത ആർആർആർ അവിടെയും മികച്ച പ്രതികരണം നേടിയിരുന്നു.