EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്വിറ്ററിന്റെ ജോലി സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് മസ്‌ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്വിറ്ററിന്റെ ജോലി സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് മസ്‌ക്
News

ട്വിറ്ററിന്റെ ജോലി സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് മസ്‌ക്

News Desk
Last updated: November 2, 2022 12:12 PM
News Desk
Published: November 2, 2022
Share

ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും പ്ലാറ്റ്‌ഫോമിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു തീരുമാനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈന്‍ പാലിക്കണം. ഇങ്ങനെ വരുമ്പോൾ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഓവർടൈം ജോലിചെയ്യുന്നതിനെക്കുറിച്ചോ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ജീവനക്കാരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. എഞ്ചിനീയർമാർക്ക് നവംബർ ആദ്യം സമയപരിധി നൽകിയിട്ടുണ്ടെന്നും ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നും പറയുന്നു.

നവംബർ ആദ്യം സമയപരിധിക്കുള്ളിൽ ടാസ്‌ക് പൂർത്തിയാക്കുന്നത് ജീവനക്കാരുടെ കരിയറിലെ ഒരു ബ്രേക്കായിരിക്കും. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ വില വർദ്ധിപ്പിക്കാനും ബ്ലൂ ടിക്കിന്റെ പരിശോധനാ പ്രക്രിയ പരിഷ്‌കരിക്കാനും മസ്കിന് പദ്ധതിയുണ്ട്. ഇതിനായി നവംബർ 7 വരെ പെയ്ഡ് വെരിഫിക്കേഷൻ ഫീച്ചർ ലോഞ്ച് ചെയ്യാൻ ട്വിറ്റർ എഞ്ചിനീയർമാർക്ക് സമയപരിധി നൽകിയിട്ടുണ്ട്. അല്ലെങ്കിൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.

ബ്ലൂ ടിക്ക് ബാഡ്ജും ഈ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് പരിമിതപ്പെടുത്തും. അതേസമയം ഈ തീരുമാനത്തെ ധാരാളം ആളുകൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്ലാറ്റ്‌ഫോം ആദ്യം സബ്‌സ്‌ക്രിപ്‌ഷനായി 19.99 ഡോളർ അതായത് ഏകദേശം 1,600 രൂപ ഈടാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 8 ഡോളർ അതായത് ഏകദേശം 660 രൂപ ന്യായമാണോ എന്ന് മസ്‌ക് ട്വിറ്ററിൽ ഉപഭോക്താക്കളോട് ചോദിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോമിന് കൂടുതൽ വരുമാനം ആവശ്യമാണെന്നും വരുമാനമുണ്ടാക്കാൻ പരസ്യദാതാക്കളെ മാത്രം ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററിൽ വിശദീകരിച്ചു. എന്നാൽ, ഒരു ബ്ലൂ ടിക്കിന് ഏകദേശം 1,600 രൂപയോട് യോജിക്കുന്നില്ലെന്നാണ് ആളുകൾ ട്വിറ്ററിൽ പ്രതികരിച്ചത്.

TAGGED:Elon muskTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി

October 28, 2022
News

റമദാൻ മാസത്തിന് മുന്നോടിയായി പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരികൾ

March 8, 2024
News

മണിപ്പൂരിൽ നരനായാട്ട്: സ്വാതന്ത്രസമരസേനാനിയുടെ ഭാര്യയെ തീ കൊളുത്തി കൊന്നു

July 22, 2023
DiasporaNews

പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

March 10, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?