EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്
News

കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്

Web Desk
Last updated: February 20, 2026 12:52 PM
Web Desk
Published: February 20, 2026
Share

കോഴിക്കോട്: കേരള സ്റ്റോറി സിനിമ വഴി കേരളത്തിനെതിരെ നടത്തുന്ന വിദ്വേഷ പ്രചണം നടത്തന്നതിന് മറുപടിയായി ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്ഐ നീക്കത്തെ വിമർശിച്ച് എം.എസ്.എഫ്. ഗോമാംസം ഭക്ഷിക്കുന്നത് തെറ്റായി കരുതുന്ന ഹിന്ദു മത വിശ്വാസികൾ കേരളത്തിലുണ്ടെന്നും അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും എം.എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.

സി.കെ നജാഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിധാരണ സി.പി.എമ്മിന് ഇപ്പോഴുമുണ്ടോ ?
വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്.
വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർ.എസ്.എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല.
കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആർ.എസ്.എസ്സ് അല്ല.
ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്.
ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികൾ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കാറുമില്ല.
ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം.
വെജിറ്റേറിയനായ സാത്വികരുണ്ടെങ്കിൽ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്.
ബീഫ് കഴിച്ചില്ലെങ്കിൽ തങ്ങൾ ആർ.എസ്.എസ്സ് വിരുദ്ധരല്ലെന്ന ചാപ്പയടിക്ക് ഈ പാത്രമാവുന്നതും എത്ര പ്രയാസകരമാണ്. ആർ.എസ്.എസ്സിന്റെ വർഗീയ – ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല . പക്ഷെ ഒരു പോർക്ക് ഫെസ്റ്റ്‌ നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ട്.
പരിഹാസവുമുണ്ട് എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ആലയിൽ കൊണ്ടുപോയി കെട്ടരുത്. ഭരണകൂടം അനുവദിക്കുന്ന എത് സിനിമയും ഇവിടെ പ്രദർശിപ്പിക്കാം. അവാർഡും കൊടുക്കാം. അത് കൊണ്ട് ഇവിടെ ആരും തിയറ്റർ നിറക്കാൻ പോണില്ല. കേരള സ്റ്റോറി ഒരു മുസ്ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിർത്തത്. കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്. അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രധിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല. ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണ്. എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും.
Boycott the kerala story 2
Adv CK Najaf

TAGGED:Adv CK NajafBeef FestKerala Story 2msfRSSsfi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്
  • കോൺ​ഗ്രസിൽ സീറ്റില്ല, അഖിൽ മാരാർ ട്വന്റി20-യിലേക്ക്, സതീശനെതിരെ വിമർശനം
  • കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ
  • മീൻ കഴിച്ച മൂന്നു പേർക്ക് കൂടി ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ സാമ്പിൾ ശേഖരണം
  • മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച

You Might Also Like

NewsSports

കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎലില്‍ നിന്നും വിരമിച്ചു

November 15, 2022
News

മാസപ്പടി വിവാദം; മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയെന്ന് സിപിഎം

August 10, 2023
News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ച് അനുവധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

June 25, 2024
NewsUncategorized

ഫിലിപ്പിനോകൾക്ക് തൊഴിൽ, എൻട്രി വിസകൾ അനുവദിക്കുന്നത് കുവൈറ്റ് നിർത്തിവച്ചു

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?