EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാജന്‍ സ്‌കറിയയുടെ പ്രസ്താവനകള്‍ക്ക് സംഘി സ്വരം; ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാജന്‍ സ്‌കറിയയുടെ പ്രസ്താവനകള്‍ക്ക് സംഘി സ്വരം; ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍
News

ഷാജന്‍ സ്‌കറിയയുടെ പ്രസ്താവനകള്‍ക്ക് സംഘി സ്വരം; ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍

Web News
Last updated: July 10, 2023 10:01 AM
Web News
Published: July 10, 2023
Share

മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും ആത്മാഭിമാനമുള്ള ഒരു ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വളരെ മോശമായാണ് ഷാജന്‍ സ്‌കറിയ ചിത്രീകരിച്ചിട്ടുള്ളത്. ക്യാമറ കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് ഷാജന്‍ സ്‌കറിയയ്‌ക്കെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും എം.പി രമ്യഹരിദാസും ഷാജന്‍ സ്‌കറിയയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ചോദ്യത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടി.എന്‍ പ്രതാപന്‍.

‘കോണ്‍ഗ്രസിനെ പൊതു സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് മറുനാടന്‍ ചെയ്തിട്ടുള്ളത്. അതിന്റെ തെളിവുകള്‍ എന്റെ പക്കല്‍ ഉണ്ട്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്കൊന്നും മറുനാടനെ ന്യായീകരിക്കാനാവില്ല. അത്ര മോശമായാണ് ചിത്രീകരിച്ചത്,’ ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ഇത്രമാത്രം പൊതു സമൂഹത്തില്‍ അപമാനിച്ച ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമ നടപടി വേണം. ഇപ്പോള്‍ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്. പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയിലാണ് ഇപ്പോള്‍ ഷാജനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു മനുഷ്യനെ വിമര്‍ശിക്കാം. അദ്ദേഹത്തിന്റെ ജാതിയെയും മതത്തെയും അപമാനിക്കുന്ന സമീപനം ആര് നടത്തിയാലും അത് വെച്ച് പൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ഷാജന്‍ സ്‌കറിയയുടെ പ്രസ്താവനയ്ക്ക് ഒരു സംഘി സ്വരമുണ്ട്. മറുനാടന്‍ കേരളത്തില്‍ ഒറ്റ തിരിഞ്ഞ് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചുവരികയാണ്. മുസ്ലിം സമുദായത്തെ തീവ്രവാദികള്‍ ആക്കാനാണ് ശ്രമിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ അസ്ഥിത്വത്തെയും വ്യക്തിത്വത്തെയും വിശ്വാസ പ്രമാണങ്ങളെയും വെല്ലുവിളിക്കുന്ന രീതിയില്‍ അപകടകരമായ ചില സമീപനങ്ങളാണ് മറുനാടന്‍ ഷാജന്‍ സ്‌കറിയയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അത് കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നയിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനത്തിന് തുല്യമാണ്. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ സ്വന്തം മതത്തിന്റെയും സമുദായത്തിന്റെയും ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നവരാണ്. എല്ലാ പ്രസ്ഥാനങ്ങളും എല്ലാ സമുദായങ്ങളും ഇത്തരത്തിലാണ്. അവിടെ മറുനാടന്‍ കാണിക്കുന്നത് അപകടകരമായ പ്രവണതയാണ്. അതിനെ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് വിയോജിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ എംപി പറഞ്ഞിരുന്നു. മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്ന നടപടിയാണ് ഷാജന്റേതെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഷാജന്‍ സ്‌കറിയയെ പിന്തുണയ്ക്കുന്ന നിലപാടാണ് കെ. സുധാകരന്‍ എം.പിയും രമ്യ ഹരിദാസ് എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഷാജന്‍ സ്‌കറിയയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

TAGGED:Congressmarunadan malayaliRahul GandhiShajan SkariahTN Prathapan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മണിപ്പൂരിനെ പരാമര്‍ശിച്ച് മോദിയുടെ പ്രസംഗം; 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ

August 15, 2023
News

ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ​ഗൗതം ​ഗംഭീർ

June 17, 2024
News

പ്രൈമറി കുട്ടികൾക്ക് 130 മില്യൺ പൗണ്ടിന്റെ സൗജന്യ ഭക്ഷണ പദ്ധതിയുമായി ലണ്ടൻ 

February 23, 2023
News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ്‌ റോവർ നാളെ ചന്ദ്രനിലേക്ക് കുതിക്കും

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?