കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ജൂണ്‍ നാലാം തീയതിയോടെയാകും കാലവര്‍ഷം സംസ്ഥാനത്ത് എത്തുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങിയത്. 2018ലും 2022ലും കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. അതേസമയം 2019ലും 2021ലും വൈകിയാണ് എത്തിയത്.
എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ലഭ്യത സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ് ഐഎംഡി നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം മേയ് 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലായിരിക്കും മഴ കൂടുതല്‍ ലഭിക്കുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിക്കുന്നുണ്ട്.
അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് താപനില വര്‍ധിക്കാനും സാധ്യതയുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് താപനില വര്‍ധിക്കുക.