ഭാര്യ സുചിത്രയ്ക്കൊപ്പം ജപ്പാനിൽ 35-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാൽ. ഫ്രം ടോക്കിയോ വിത്ത് ലൌ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹവാർഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. 35 വർഷത്തെ സ്നേഹവും ആത്മബന്ധവും ആഘോഷിക്കുന്നു എന്നൊരു വരിയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളായ സുചിത്രയെ 1988 ഏപ്രിൽ 28-നാണ് മോഹൻലാൽ വിവാഹം കഴിക്കുന്നത്. 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ്, കന്മദം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരുന്നു സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ എന്നിവരാണ് ദമ്പതികളുടെ മക്കൾ.
View this post on Instagram