EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നീതി നടപ്പിലാവുന്നു, ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുന്നു; രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ എം കെ സ്റ്റാലിന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നീതി നടപ്പിലാവുന്നു, ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുന്നു; രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ എം കെ സ്റ്റാലിന്‍
News

നീതി നടപ്പിലാവുന്നു, ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുന്നു; രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ എം കെ സ്റ്റാലിന്‍

Web News
Last updated: August 4, 2023 9:51 AM
Web News
Published: August 4, 2023
Share

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ നടപടികള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നീതി നടപ്പിലാവുന്നുവെന്നും വയനാട് രാഹുല്‍ നിലനിര്‍ത്തുന്നുവെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

സുപ്രീം കോടതി വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

‘നീതി നടപ്പിലാവുന്നു! വയനാട് രാഹുല്‍ നിലനിര്‍ത്തുന്നു!
പ്രിയ സഹോദരന്‍ രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പ്രധാന്യവും ജുഡീഷ്യറിയുടെ ശക്തിയിലുള്ള നമ്മുടെ വിശ്വാസത്തെയും ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ വിധി,’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

Justice prevails! #Wayanad retains #RahulGandhi!

Welcome the Hon’ble #SupremeCourt‘s decision staying the conviction of dear brother Thiru @RahulGandhi in the criminal defamation case. This decision reaffirms our belief in the strength of our judiciary and the importance of…

— M.K.Stalin (@mkstalin) August 4, 2023

അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമാവധി ശിക്ഷാ വിധിയായ രണ്ട് വര്‍ഷത്തെ തടവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയും സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിക്ക് എം പിയായി തുടരാനാകും.

മോദി പരാമര്‍ശത്തില്‍ സൂറത്ത് സെഷന്‍സ് കോടതിയുടെ വിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി ഉത്തരവിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.

തനിക്കെതിരായ ശിക്ഷാവിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയായ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കീഴ്ക്കോടതിയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനെതിരെയാണ് രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.

TAGGED:MK StalinRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം

January 14, 2023
News

ബ്രസീലിലെ ആമസോനാസിൽ പാലം തകർന്ന് മൂന്ന് മരണം

September 29, 2022
News

വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യുഎഇ

September 17, 2022
Editoreal PlusNews

ന്യൂയോർക്ക് : ഹിജാബ് ധരിക്കാതെ വന്ന പ്രശസ്ത അവതാരകയ്ക്ക് ഇറാനിയൻ പ്രസിഡൻ്റ് ഇൻ്റർവ്യൂ നൽകിയില്ല

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?