EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, ഞാൻ പൂ‍ർണ ആരോ​ഗ്യവാൻ: എം.കെ മുനീർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, ഞാൻ പൂ‍ർണ ആരോ​ഗ്യവാൻ: എം.കെ മുനീർ
News

നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, ഞാൻ പൂ‍ർണ ആരോ​ഗ്യവാൻ: എം.കെ മുനീർ

താൻ പൂ‍ർണ ആ​രോ​ഗ്യവാനാണെന്നും തനിക്കായി പ്രാ‍ർത്ഥിക്കുകയും സുഖാന്വേഷണം നടത്തുകയും ചെയ്ത എല്ലാ മനുഷ്യ‍ർക്കും നന്ദിയറിക്കുന്നുവെന്നും മുസ്ലീം ലീ​ഗ് നേതാവ് എം.കെ മുനീ‍ർ

Web Desk
Last updated: May 21, 2023 8:34 AM
Web Desk
Published: May 21, 2023
Share

താൻ പൂ‍ർണ ആ​രോ​ഗ്യവാനാണെന്നും തനിക്കായി പ്രാ‍ർത്ഥിക്കുകയും സുഖാന്വേഷണം നടത്തുകയും ചെയ്ത എല്ലാ മനുഷ്യ‍ർക്കും നന്ദിയറിക്കുന്നുവെന്നും മുസ്ലീം ലീ​ഗ് നേതാവ് എം.കെ മുനീ‍ർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുഡിഎഫിൻ്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ എംകെ മുനീ‍ർ കുഴഞ്ഞു വീണത് മുസ്ലീംലീ​ഗ്, യുഡിഎഫ് പ്രവർത്തകരേയും നേതാക്കളേയും ഒരേപൊലെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ അദ്ദേഹം പൂ‍ർണആരോ​ഗ്യവാനാണെന്നും നിലവിൽ വിശ്രമത്തിലാണെന്നും പിന്നീട് നേതാക്കൾ അറിയിച്ചിരുന്നു.

മുനീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –

പ്രിയപ്പെട്ടവരെ,
നിങ്ങളുടെ ഈ സ്നേഹത്തിനും പ്രാർത്ഥനകൾക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..?
ഈ പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. യു ഡി എഫ് സംഘടിപ്പിച്ച ‘സെക്രട്ടറിയേറ്റ് വളയൽ’ പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നു.

നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും എത്രത്തോളം ആഴത്തിൽ ആണെന്നതിന്റെ തെളിവാണ്.

ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥന…
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.
ഡോ. എം കെ മുനീർ

 

 

TAGGED:IUMLmk muneerMUSLIM LEAGUE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഡോക്ടറെ ആക്രമിച്ചത് അവസാനം; കീഴ്‌പ്പെടുത്തിയ ശേഷം പ്രതി പലതവണ കുത്തിയെന്ന് ദൃക്‌സാക്ഷി

May 10, 2023
News

യുഎഇ പതാക ദിനം നാളെ; പതാകയെ അപമാനിച്ചാൽ കടുത്ത ശിക്ഷ

November 2, 2022
News

ഭാരത്/ഇന്ത്യ വിവാദത്തിൽ നിന്നും വിട്ടുനിൽക്കാൻ മന്ത്രിമാർക്ക് മോദിയുടെ നിർദേശം

September 7, 2023
News

ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?