EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ​​ഗവർണർ നിൽക്കുമ്പോൾ വേദി വിട്ടു: സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ശിവൻ കുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ​​ഗവർണർ നിൽക്കുമ്പോൾ വേദി വിട്ടു: സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ശിവൻ കുട്ടി
News

​​ഗവർണർ നിൽക്കുമ്പോൾ വേദി വിട്ടു: സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ശിവൻ കുട്ടി

Web Desk
Last updated: June 23, 2024 8:53 PM
Web Desk
Published: June 23, 2024
Share

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ അനിലും. കേരള ഒളിപിംക്സ് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് ഡേ റൺ പരിപാടിക്കിടെയാണ് സുരേഷ് ​ഗോപി പ്രോട്ടോക്കോൾ ലം​ഘിച്ചതെന്ന ആരോപണം മന്ത്രിമാർ ഉന്നയിക്കുന്നത്.

ഒളിപിംക് ഡേ റൺ ഫ്ളാ​ഗ് ഓഫ് ചെയ്യാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ സുരേഷ് ​ഗോപിയും മന്ത്രിമാരും വേദിയിലുണ്ടായിരുന്നു. എന്നാൽ ​ഗവർണർ പ്രസം​ഗിക്കുന്നതിനിടെ സുരേഷ് ​ഗോപി സദസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് നീങ്ങി. സൂപ്പർസ്റ്റാർ കേന്ദ്രമന്ത്രി അടുത്തേക്ക് എത്തിയതോടെ വിദ്യാർത്ഥികളുടെ ആവേശം അതിരുവിട്ടു. ഓടാനെത്തിയ കുട്ടികൾ മന്ത്രിയെ വളഞ്ഞതോടെ ​ഗവർണറുടെ പ്രസം​ഗം കേൾക്കാൻ പറ്റാത്ത സ്ഥിതിയായെന്ന് മന്ത്രിമാർ പരാതിപ്പെടുന്നു.

ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോൾ ലംഘനമെന്നാണ് വി. ശിവൻകുട്ടിയുടെ ആരോപണം. ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ കുറ്റപ്പെടുത്തി. ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടാക്കാൻ പാടില്ലാതെ ​പെരുമാറ്റമാണ് സുരേഷ് ​ഗോപിയിൽ നിന്നുമുണ്ടായതെന്നും അഭിനേതാവായി മാത്രമാണ് സുരേഷ് ​ഗോപി പെരുമാറിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരേഷ് ​ഗോപി ശ്രദ്ധിക്കണമെന്നും ശിവൻ കുട്ടി പറഞ്ഞു.

TAGGED:aarif muhammed khanActor Suresh GopiGR Anil MinisterSuresh GopiV Sivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തിരുവനന്തപുരം വിമാനത്താവളത്തിലെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

March 23, 2023
News

പാരീസ് വിമാനത്താവളം വീടാക്കിയ ഇറാൻ പൗരൻ അന്തരിച്ചു

November 13, 2022
News

കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കും; ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കും: വി. ശിവന്‍കുട്ടി

July 30, 2023
DiasporaNews

KSFE പ്രവാസി ചിട്ടി GCC പര്യടനം ;പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് റിയാദിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?