EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘ലഭിച്ച വിവരം തെറ്റ് ‘; സൗദിയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘ലഭിച്ച വിവരം തെറ്റ് ‘; സൗദിയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍
News

‘ലഭിച്ച വിവരം തെറ്റ് ‘; സൗദിയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍

Web News
Last updated: August 7, 2023 9:02 AM
Web News
Published: August 7, 2023
Share

സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് അത്ഭുതപ്പെടുത്തിയെന്നുമുള്ള പരാമര്‍ശത്തില്‍ തെറ്റുപറ്റിയെന്ന് തിരുത്തി മന്ത്രി സജി ചെറിയാന്‍. തനിക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം നടത്തിയത് എന്ന് സജി ചെറിയാന്‍ പറഞ്ഞു.

താന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പറഞ്ഞതിലെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ സൗദി അറേബ്യയില്‍ പോയപ്പോള്‍ എവിടെയും ബാങ്കുവിളി കേട്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോള്‍ ഇവിടെ ശബ്ദം പുറത്ത് കേട്ടാല്‍ വിവരം അറിയുമെന്നാണ് പറഞ്ഞതെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

TAGGED:Saji cheriyansaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുട്ടികളിലെ ന്യൂമോണിയ വ്യാപനം: ചൈനയ്ക്ക് തിരിച്ചടിയായത് ലോംഗ് ലോക്ക് ഡൗൺ എന്ന് വിദ​ഗ്ദ്ധർ

November 25, 2023
News

​ഗൾഫിലെ ഏറ്റവും വലിയ സിനിമ തിയറ്റർ നാളെ തുറക്കുന്നു

August 30, 2022
News

രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം

January 25, 2024
News

‘ആക്ഷൻ ഹീറോ’; അട്ടപ്പാടിയിലെ ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി

January 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?