EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന അപൂർവ്വരോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന അപൂർവ്വരോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്
News

എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന അപൂർവ്വരോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്

Web Desk
Last updated: January 9, 2024 10:25 PM
Web Desk
Published: January 9, 2024
Share

ദില്ലി: സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് (റിട്ട.ഐഎഎസ്) ഗുരുതര രോഗമെന്ന് മെഡ‍ിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. നട്ടെല്ല് പൊടിഞ്ഞു പോകുന്ന അപൂർവ്വ രോഗമാണ് ശിവശങ്കറിനെന്നാണ് മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. നട്ടെല്ല് പൊടിയുന്നത് അനുസരിച്ച് സുഷുമ്നാ നാഡിയിലും പ്രശ്നങ്ങളുണ്ടെന്നും കഴുത്തും നട്ടെല്ലിലും ഈ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കേന്ദ്രസർക്കാർ സ്ഥാപനമായ പുതുച്ചേരിയിലെ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസര്‍ച്ചി (ജിപ്മെര്‍)ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. നിലവിലെ ആരോഗ്യസ്ഥിതിയിൽ ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിനും നടുവിനും പരമാവധി വിശ്രമം നൽകണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.

കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയോ അല്ലാതെയുള്ള വീഴ്ചകളോ ഒഴിവാക്കണം, ഭാരം എടുക്കാനോ, ഏറെ നിൽക്കാനോ പാടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ ഇനി കോടതിയിൽ എത്തുമ്പോൾ ഈ മെഡിക്കൽ റിപ്പോർട്ടും കോടതി പരിശോധിക്കും.

TAGGED:m shivasankar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്; ആരോപണത്തിന് പിന്നിൽ അജണ്ട

August 26, 2024
News

ദുബായ് മാരത്തണ്‍ നാളെ : മെട്രോ സമയം ദീർഘിപ്പിച്ചു

February 11, 2023
DiasporaNews

വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

November 7, 2024
News

മാവേലിക്കരയില്‍ നാല് വയസുകാരിയെ അച്ഛന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

June 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?