മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിർത്തി എല്‍ഡിഎഫ്. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. എല്‍ഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 14 സീറ്റുകളിലും വിജയിച്ചു. ആകെ 35 വാർഡുകളിൽ 28 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് 21 ആയി കുറയുകയും എന്നാൽ 7 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി ഇരട്ടിയാക്കി ഉയർത്തുകയും ചെയ്തു.
കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
84. 63 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്. ആകെ 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.