ഇന്തോനേഷ്യയിലെ മസ്ജിദ് നവീകരണത്തിനിടെ തീപിടിത്തമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ തീ പിടുത്തത്തിൽ മസ്ജിദിൻ്റെ താഴികക്കുടം പൂർണ്ണമായും തകർന്നു. ജക്കാർത്തയിലെ ഇസ്ലാമിക് കേന്ദ്രത്തിലെ മസ്ജിദിലാണ് സംഭവം.
നിരവധി വ്യവസായിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ 20 വർഷം മുൻപ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കിടയിലും ഇതേ രീതിയിൽ തീ പിടിത്തമുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഇപ്പോഴുണ്ടായ തീ പിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. അപകടത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം അപകടത്തെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.