തൃശ്ശൂർ: 2004 -ലെ സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനവുമായി മഞ്ഞുമ്മൽ ബോയസ്. ഒൻപത് പുരസ്കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സമസ്ത മേഖലകളിലും മികവ് പുലർത്തിയെന്നാണ് ജൂറി വിലയിരുത്തിയത്. ജനപ്രീതിയും നിരൂപകപ്രശംസയും നേടിയ നിരവധി സിനിമകൾ മത്സരത്തിനുണ്ടായെങ്കിലും മഞ്ഞുമ്മൽ ബോയ്സിൻ്റെ സമഗ്രാധിപത്യമാണ് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ കണ്ടത്. തിരക്കഥാകൃത്തിനും സംവിധാനത്തിനുമായി ഇരട്ടപുരസ്കാരനേട്ടമാണ് പി.ചിദബംരത്തിൻ്റേത്. നിർമ്മാതാവെന്ന നിലയിലും മികച്ച സ്വാഭാവനടനായും രണ്ട് പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സിനായി ഏറ്റുവാങ്ങാൻ സൌബിൻ ഷാഹിറിനാവും.
മികച്ച ചിത്രം – മഞ്ഞുമ്മൽ ബോയ്സ്
മികച്ച സംവിധായകൻ – ചിദബംരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സ്വഭാവനടൻ – സൌബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ഛായാഗ്രഹകൻ – ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ – ചിദബംരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ഗാനരചയിതാവ് – വേടൻ (കുതന്ത്രം – മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കലാസംവിധായകൻ – അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ






