തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രാജുവിനെ വീട്ടുമുറ്റത്ത് കുഴിച്ചു മൂടുകയായിരുന്നു.
മക്കള്‍ തമ്മില്‍ മുറിയെ ചൊല്ലി സ്ഥിരം തര്‍ക്കമുണ്ടായിരുന്നതായി അമ്മ പറഞ്ഞു. ഇവര്‍ തമ്മില്‍ വലിയ രീതിയിലുള്ള വഴക്ക് ഉണ്ടാവാറുള്ളതുകൊണ്ട് തന്നെ താന്‍ ആ വീട്ടില്‍ നില്‍ക്കാറില്ലെന്നും അമ്മ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് മകന്‍ കുഴിയെടുത്തത്. എന്തിനാണെന്ന് കുഴിയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞില്ലെന്നും അമ്മ പറഞ്ഞു.
മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലത്തെ വീട്ടില്‍ പരിശോധന നടക്കുകയാണ്.