വര്‍ക്കല ഹെലിപാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് താഴേക്ക് വീണു. 50 അടിയോളം താഴ്ചയിലേക്കാണ് യുവാവ് വീണത്.
തമിഴനാട് സ്വദേശിയായ വിനോദ സഞ്ചാരി സതീഷ് (30) വയസാണ് കുന്നില്‍ നിന്ന് വീണത്. രാത്രി 12.30 ഓടെയാണ് സംഭവം. അപകടത്തില്‍ യുവാവിന്റെ നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് സതീഷിനെ രക്ഷപ്പെടുത്തിയത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സതീഷിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.