EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മമ്മൂട്ടി-മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മമ്മൂട്ടി-മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം
EntertainmentNews

മമ്മൂട്ടി-മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

Web News
Last updated: November 20, 2024 2:15 PM
Web News
Published: November 20, 2024
Share

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കമായി.ചിത്രത്തിൽ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ച് മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്.’ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം’ എന്നാണ് ക്ലാപ്പ് ബോര്‍ഡിലെ ‘AJFC_MMMN’ എന്ന എഴുത്തുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്.

കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും ചടങ്ങിൽ തിരി തെളിയിച്ചു.ചിത്രത്തിൽ രഞ്ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ബോളിവുഡിലെ സിനിമാട്ടോഗ്രഫര്‍ കൂടിയായ മനുഷ് നന്ദനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ആന്‍ മെഗാ മീഡിയ ആണ്.

മേക്കപ്പ് നിർവ്വഹിക്കുന്നത് രഞ്ജിത് അമ്പാടിയും കോസ്റ്റ്യൂം:ധന്യ ബാലകൃഷ്ണനുമാണ്.മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കൊളംബോയിൽ സംഗമിക്കുമ്പോൾ 11 വർഷത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. മോഹൻലാൽ നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു.മമ്മൂട്ടി,കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവർ ശ്രീലങ്കയിലേക്ക് ഷൂട്ടിങ്ങിനായി തിരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നത് വൈറലായിരുന്നു.

വീഡിയോ കാണാം…https://www.instagram.com/reel/DClYYQmp2db/?igsh=MTJkYjJlbm9rdm82bg==

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

TAGGED:mahesh narayanMAMMOOTTYMAMMOOTTY MOHANLAL MOVIEmohanlalSRILANKA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

EntertainmentNews

ആര്യൻ ഖാൻ സംവിധായകനാവുന്നു

December 7, 2022
News

ഡി.വൈ.എഫ്.ഐ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടിയും

May 10, 2023
News

ലീജാം സ്പോർട്സും ബുർജീൽ ഹോൾഡിങ്‌സും ഒന്നിക്കുന്നു: സൗദി പ്രവേശനം പ്രഖ്യാപിച്ചു

February 6, 2023
News

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു 

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?