EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാം​ഗല്യം 2024: ലോഗോ പ്രകാശനം നിർവഹിച്ച് മമ്മൂട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > മാം​ഗല്യം 2024: ലോഗോ പ്രകാശനം നിർവഹിച്ച് മമ്മൂട്ടി
Editoreal Plus

മാം​ഗല്യം 2024: ലോഗോ പ്രകാശനം നിർവഹിച്ച് മമ്മൂട്ടി

Web Desk
Last updated: June 8, 2024 5:05 PM
Web Desk
Published: June 8, 2024
Share

എഡിറ്റോറിയലും – ട്രൂത്ത് ഗ്രൂപ്പ് ചേർന്ന് സംഘടിപ്പിക്കുന്ന മാംഗല്യം വിവാഹചടങ്ങിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ച് നടൻ മമ്മൂട്ടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിവാഹം നടത്താനുള്ള ചടങ്ങാണ് എഡിറ്റോറിയൽ സംഘടിപ്പിക്കുന്ന മാംഗല്യം.

2023-ൽ മാംഗല്യത്തിൻ്റെ ആദ്യ എഡിഷനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കളുടേയും വയനാട് മുട്ടിൽ ഓർഫനേജ് ഹോമിലെ പെൺകുട്ടികളുടേയുമടക്കം പതിനൊന്ന് പേരുടെ വിവാഹമായിരുന്നു കൊച്ചിയിൽ വച്ച് ആഘോഷമായി നടത്തിയത്. ഈ വർഷം ഭിന്നശേഷിക്കാരും കേരളത്തിലെ ആദിവാസി വിഭാ​ഗങ്ങളിൽ നിന്നുള്ളവരുമായ 20 പേരുടെ വിവാഹമാവും മാം​ഗല്യം വേദിയിൽ നടക്കുക.

സമൂഹവിവാഹം എന്ന സങ്കൽപത്തെ തന്നെ മാറ്റിനി‍ർവചിച്ചു കൊണ്ട് വരൻ്റേയും വധുവിൻ്റേയും അവരുടെ കുടുംബാം​ഗങ്ങളേയും ഒരുമിച്ച് നി‍ർത്തി അവർക്കൊപ്പം വിശിഷ്ട അതിഥികളും ചേ‍ർന്നു കൊണ്ടായിരുന്നു മാം​ഗല്യംവേദിയിൽ പതിനൊന്ന് പേരും പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 11 കല്ല്യാണം ഒരുമിച്ച് നടത്തുന്നതിനപ്പുറം ഒരുവേദിയിൽ പതിനൊന്ന് വിവാഹങ്ങളും വേറെ വേറെ ആയി നടത്തി വധൂവരൻമാരുടെ സ്വപ്നമാം​ഗല്യം സാഫല്യമാക്കാനായിരുന്നു എഡിറ്റോറിയൽ ലക്ഷ്യമിട്ടത്. ഇതോടൊപ്പം ഒൻപത് പേ‍ർക്ക് മക്കളുടെ വിവാഹം നടത്താനുള്ള സാമ്പത്തിക സഹായവും നൽകിയിരുന്നു. അപേക്ഷകരിൽ നിന്നും പ്രത്യേക ജൂറി തെരഞ്ഞെടുക്കുന്നവരെയാണ് മാം​ഗല്യം പദ്ധതിയുടെ ഭാ​ഗമാക്കുക.

എല്ലാത്തിനും ഉപരി വധൂവരൻമാരുടെ സന്തോഷത്തിന് പ്രധാന്യം നൽകിയുള്ള മാം​ഗല്യത്തിൻ്റെ വിജയമാണ് കൂടുതൽ വിപുലമായ രീതിയിൽ ഈ വ‍ർഷവും ചടങ്ങ് നടത്താൻ വഴിയൊരുക്കിയത്. ഇക്കുറി ട്രൂത്ത് ​ഗ്രൂപ്പ് ചെയ‍ർമാനും പ്രവാസി വ്യവസായിയുമായ സമദാണ് മാം​ഗല്യത്തിൻ്റെ മുഖ്യസ്പോൺസർ. മലയാളം സിനിമകൾ ജിസിസിയിലും ഇന്ത്യയ്ക്കും പുറത്തും മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ട്രൂത്ത് ​ഗ്ലോബൽ ഫിലിസിൻ്റെ അമരക്കാരൻ കൂടിയാണ് സമദ്. ലോകത്തേറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസായ ട‍ർബോ എന്ന മമ്മൂട്ടി ചിത്രത്തിൻ്റെ ഓവ‍ർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ​ഗ്ലോബൽ ഫിലിംസാണ് നി‍ർവഹിച്ചത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

Editoreal PlusNewsReal Talk

​ഗവർണർക്ക് പിന്നിൽ രാഷ്ട്രീയം, ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കാൻ; ​അനന്തമായി നീളുന്ന പോര്

August 18, 2022
Editoreal Plus

വിലക്ക് ബിബിസിക്ക് മാത്രമല്ല…

February 14, 2023
Editoreal Plus

കുഞ്ഞുങ്ങൾക്കായി ജീവിക്കണം, തകരരുത്: ഇത് ഉഷ തുന്നിയെടുത്ത ജീവിതം

September 6, 2024
Editoreal Plus

പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു

November 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?