മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി നടൻ മമ്മൂട്ടി. ഡ്രൈവിംഗ് ക്യാമ്പയിന്റെ ഭാഗമായി പുതിയ ബോധവത്ക്കരണ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കി ഡ്രൈവിംഗ് സുഗമമാക്കണമെന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്.
പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗിനെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് ജനങ്ങൾ. മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം അവരുടെ നന്മയെ അംഗീകരിക്കാന്‍ സാധിച്ചാല്‍, അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ സംഘര്‍ഷം ഇല്ലാതെ ആകും. ഡ്രൈവിംഗും സുഗമമാകുമെന്ന് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
ഡ്രൈവിംഗ് സുഗമമാക്കുക. അതിന് സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുകയും വേണം. അവരെ നോക്കി പുഞ്ചിരിക്കുക. അതാണ് സംസ്‌കാരം. സംസ്‌കാരം ഉള്ളവരായി മാറുക എന്നും മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു.