EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം
News

എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം

Web News
Last updated: April 23, 2023 10:15 AM
Web News
Published: April 23, 2023
Share

ഇരുസൈന്യങ്ങളും തമ്മില്‍ വെടിവെപ്പ് തുടരുന്ന സുഡാനില്‍ നിന്ന് നാട്ടിലേക്കെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് വെടിവെയ്പ്പില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ. ഖര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ കുടുങ്ങിയിട്ട് എട്ട് ദിവസത്തിലേറെയായി ഫ്‌ളാറ്റില്‍ കുടുങ്ങിയിട്ടെന്നും ഫ്‌ളാറ്റില്‍ വെള്ളം പോലും കിട്ടുന്നില്ലെന്നും സൈബല്ല വീട്ടുകാരോട് പറഞ്ഞു.

പിടിച്ചുവെച്ച വെള്ളം കൊണ്ടാണ് ജീവിക്കുന്നത്. ഭക്ഷണം ഉണ്ടാക്കാനും പരിമിതമായ സാഹചര്യമേ ഉള്ളു. അടുത്ത ഫ്‌ളാറ്റിലുണ്ടായിരുന്ന ജോര്‍ദാനി ഫാമിലി ഇന്നലെ പോയി. ഞങ്ങളെ കൊണ്ട് പോകാന്‍ ആള്‍ക്കാര്‍ വരും എന്ന് പറഞ്ഞതല്ലാതെ ആരും ഇതുവരെ വന്നിട്ടില്ല. നിര്‍ത്താതെ വെടിയൊച്ചയാണെന്നും പുറത്ത് ഇറങ്ങാന്‍ ഭയമാണെന്നും സൈബല്ല പറയുന്നു.

‘ഞങ്ങള്‍ ഇവിടെ കുടുങ്ങിയിട്ട് എട്ട് ദിവസം കഴിഞ്ഞു. ഇത് ഒന്‍പതാമത്തെ ദിവസമാണ്. ഇന്നലെ മുതല്‍ ഫ്‌ളാറ്റിലെ വെള്ളവും തീര്‍ന്നു. പിടിച്ചുവെച്ച വെള്ളം കൊണ്ടാണ് ജീവിക്കുന്നത്. ഭക്ഷണം ഉണ്ടാക്കാനും പരിമിതമായ സാഹചര്യമേ ഉള്ളു. അടുത്ത ഫ്‌ളാറ്റിലുണ്ടായിരുന്ന ജോര്‍ദാനി ഫാമിലി ഇന്നലെ പോയി. ഞങ്ങളെ കൊണ്ട് പോകാന്‍ ആള്‍ക്കാര്‍ വരും എന്ന് പറഞ്ഞതല്ലാതെ ആരും ഇതുവരെ വന്നിട്ടില്ല. ഞങ്ങളുടെ അടുത്തേക്ക് ആര്‍ക്കും എത്തിപ്പെടാന്‍ പറ്റിയിട്ടില്ല. ഞങ്ങളുടെ ഫ്‌ളാറ്റിന് പുറത്ത് ഇറങ്ങാനുള്ള സൗകര്യവുമില്ല. ഇന്നലെ വലിയ രീതിയിലുള്ള വെടിവെപ്പായിരുന്നു. ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. കഴിഞ്ഞ ദിവസം ഞങ്ങളുടെ കമ്പനി ഞങ്ങളെ രക്ഷപ്പെടുത്താന്‍ രണ്ട് തവണ ശ്രമിച്ചിരുന്നു. എംബസിയോ മറ്റോവഴി ഞങ്ങളെ സഹായിക്കണം. എങ്ങനെയെങ്കിലും ഞങ്ങളെ ഇന്ത്യയില്‍ എത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,’ സൈബല്ല പറഞ്ഞു.

ഏപ്രില്‍ 15നാണ് സൈബല്ലയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കവെ വെടിയേല്‍ക്കുകയായിരുന്നു. എംബസി സഹായത്തോടെ മരിച്ച് മൂന്നാം ദിവസമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത്.

എട്ട് ദിവസമായി സൈബല്ലയും മകളും വീടിന്റെ ബേസ്‌മെന്റില്‍ ആണ് കഴിയുന്നത്. ഏതുവിധേനയും മടക്കികൊണ്ട് വരാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

അതേസമയം സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ള കുറച്ചുപേരെ രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ അറിയിച്ചു. സ്വന്തം പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനൊപ്പമാണ് സൗഹൃദ രാഷ്ട്രങ്ങളില്‍പ്പെട്ട പൗരന്മാരെ കൂടി രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ വ്യക്തമാക്കിയത്.

സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ച 157 പേരില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ള 66 പേര്‍.

TAGGED:Malayali diedmalayali familysudan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ 545 പുതിയ കോവിഡ് കേസുകൾ കൂടി

August 27, 2022
News

പെരിയ ഇരട്ടക്കൊലക്കേസ്;സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ

January 3, 2025
News

രണ്ടാം ശമ്പള പദ്ധതിയുമായി യുഎഇ നാഷണല്‍ ബോണ്ട്‌സ്

March 28, 2023
News

സ്വര്‍ണ ‘കള്ളൻ’ പോലീസുകാരന്‍ അറസ്റ്റില്‍

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?