റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ – ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു അപകടം.
ജോലിയുടെ ഭാഗമായി ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. സുജിതയാണ് ഷനിലിൻ്റെ ഭാര്യ. തഷ്വിൻ ക്രിഷ് ആണ് മകൾ. കുടുംബത്തോടൊപ്പം സൗദ്ദിയിൽ കഴിഞ്ഞു വരികയായിരുന്നു ഷനിൽ. സഹോദരൻ ഷാനിയും സൗദ്ദിയിലാണ് ജോലി ചെയ്യുന്നത്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് സ്വദേശത്ത് നടക്കും.