EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിനിമയിലും പ്രമോഷനിലും പെപ്പെയുടെ കഥാപാത്രത്തേക്കാൾ പ്രാധാന്യം വേണം: ഷെയ്ൻ അയച്ച വിവാദ മെയിൽ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സിനിമയിലും പ്രമോഷനിലും പെപ്പെയുടെ കഥാപാത്രത്തേക്കാൾ പ്രാധാന്യം വേണം: ഷെയ്ൻ അയച്ച വിവാദ മെയിൽ പുറത്ത്
Entertainment

സിനിമയിലും പ്രമോഷനിലും പെപ്പെയുടെ കഥാപാത്രത്തേക്കാൾ പ്രാധാന്യം വേണം: ഷെയ്ൻ അയച്ച വിവാദ മെയിൽ പുറത്ത്

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്നും കാണികളുടെ കണ്ണിൽ താൻ നായക കഥാപാത്രമായി പ്രതിഫലിക്കുന്ന തരത്തിൽ ബ്രാൻഡ് ചെയ്യണമെന്നും മെയിലിൽ പറയുന്നു

Web Desk
Last updated: April 27, 2023 6:18 AM
Web Desk
Published: April 27, 2023
Share

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിൻ്റെ വിലക്കിലേക്ക് നയിച്ച വിവാദ ഇ-മെയിൽ പുറത്ത്. ആർഡിഎക്സ് എന്ന ചിത്രത്തിൻ്റെ നിർമ്മാതാവായ സോഫിയ പോളിന് ഷെയിൻ അയച്ച മെയിലാണ് പുറത്തായത്. ‘റോബർട്ട്’, ‘ഡോണി’,’ സേവ്യർ’ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ‘ആർഡിഎക്സി’ലൂടെ അവതരിപ്പിക്കുന്നത്. ഷെയ്‍ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ ‘റോബർട്ട്’, ‘റോണി’, ‘സേവ്യർ’ എന്നിവരെ അവതരിപ്പിക്കുന്നത്.

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്നും കാണികളുടെ കണ്ണിൽ താൻ നായക കഥാപാത്രമായി പ്രതിഫലിക്കുന്ന തരത്തിൽ ബ്രാൻഡ് ചെയ്യണമെന്നും മെയിലിൽ പറയുന്നു. ഈ മെയിലിന് പിന്നാലെയാണ് ഷെയ്നിനെതിരെ പരാതിയുമായി സോഫിയാ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചും ഷെയ്ൻ പല പ്രശ്നങ്ങളും ഉണ്ടാക്കിയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.

പെപ്പെയും നീരജുമൊത്തുള്ള രംഗങ്ങളിൽ തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്നും ഇതുവരെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ തന്നെ കാണിക്കണമെന്ന് പറഞ്ഞ് ഷെയ്ൻ വാശി പിടിച്ചെന്നും ഇത് അംഗീകരിക്കാതെ വന്നോതെട ലാൽ, ബാബു ആൻ്റണി, ബൈജു തുടങ്ങിയ സീനിയർ താരങ്ങളുള്ള സെറ്റിൽ നിന്നും ഷെയ്ൻ ഇറങ്ങിപ്പോയെന്നും ഇതേ തുടർന്ന് ഷൂട്ടിംഗ് തന്നെ പ്രതിസന്ധിയിലായെന്നുമുള്ള തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ പെപ്പെ ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റും വലിയ ചർച്ചയായി.

നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും നഹാസ് ഹിദായത്തിന്റേതാണ്. ഡിസംബ‍റിലാണ് ആ‍ർഡിഎക്സിന്റെ ചിത്രീകരണം ആരംഭിച്ചത്. ഓ​ഗസ്റ്റിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണംകുറച്ചു ദിവസത്തേക്കു കൂടി നീട്ടിവച്ചിരുന്നു. അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആന്റണി വർഗീസ്സിന്റെ കൈക്ക് പരിക്കുപറ്റിയത് വീണ്ടും കാലതാമസ്സത്തിനിടയായി. . പൂർണ്ണമായും ആക്ഷൻ ചിത്രമായതിനാൽ കൈയ്യുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ആർഡിഎക്സ് ഒരുക്കിയതെന്നാണ് അണിയറ പ്രവ‍ർത്തകർ പറയുന്നത്.

ഐമാറോസ് മിയും മഹിമാ നമ്പ്യാരുമാണു ചിത്രത്തിലെ നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് – അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

View this post on Instagram

A post shared by antony varghese (@antony_varghese_pepe)

 

 

 

View this post on Instagram

 

A post shared by antony varghese (@antony_varghese_pepe)

TAGGED:peperdxrdx movieshane nigamsofia paul
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

40 ദിവസത്തിന് ശേഷം പാക്ക്അപ്പ് പറഞ്ഞ് വിനീത്; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഷൂട്ടിംഗ് അവസാനിച്ചു

December 20, 2023
Entertainment

ഒരു പുസ്തകത്തിന് ഇങ്ങനെയൊരു വരവേൽപ്പോ? ഏറ്റെടുത്ത് അമൂലും മിൽമയും, പുതിയ ട്രെൻഡായി റാമും ആനന്ദിയും

March 21, 2024
Entertainment

‘ഗുരുവായൂര്‍ അമ്പലനടയില്‍’ ഇനി സ്‌ക്രീനിലേക്ക്; ഷൂട്ടിംഗ് പൂര്‍ത്തിയായി

February 15, 2024
Entertainment

ദുൽഖർ സൽമാൻ- വെങ്കി അറ്റ്ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്

October 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?