EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ മില്യനയറെ തെരഞ്ഞെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ മില്യനയറെ തെരഞ്ഞെടുത്തു
Business

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ മില്യനയറെ തെരഞ്ഞെടുത്തു

Web News
Last updated: March 20, 2023 8:05 AM
Web News
Published: March 20, 2023
Share

വമ്പൻ തുക സമ്മാനമായി ലഭിക്കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്‌സൂസ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം വിജയിയെ തെരഞ്ഞെടുത്തു. പുതിയ പരിഷ്കാരങ്ങൾക്ക് ശേഷം ശനിയാഴ്ച നടന്ന 120-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ സമ്മാനഘടന പ്രകാരം എല്ലാ ആഴ്ചയും ഒരാള്‍ക്ക് 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം ഉറപ്പാണ്. തെരഞ്ഞെടുക്കപ്പെട്ട 1,420 വിജയികള്‍ 1,548,000 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

കഴിഞ്ഞ ആഴ്ച 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 27 പേര്‍ 200,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 7,407 ദിര്‍ഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 1,392 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി. 4, 15, 26, 27, 38 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‍സൂസിന്റെ പരിഷ്കരിച്ച സമ്മാനഘടന പ്രകാരം 120-ാമത് പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായതും മറ്റൊരു ഇന്ത്യക്കാരന്‍ തന്നെയായിരുന്നു. 32055231 എന്ന റാഫിള്‍ ഐഡിയിലൂടെ പ്രദീപാണ് ശനിയാഴ്ച രാത്രി 1,000,000 ദിര്‍ഹം നേടിയത്.

സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക . 35 ദിര്‍ഹം മുടക്കി മഹ്‍സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി വരുന്നു.

TAGGED:Mahzooz DrawUAEweekly millionaire
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ ഇന്ന് താപനില ഉയർന്നേക്കും

August 22, 2022
News

പ്രവാസികൾക്ക് ജനന രജി​സ്ട്രേ​ഷ​ൻ ലളിതമാക്കി സൗദി, അബ്‌ഷീർ പ്ലാറ്റ്ഫോം വഴി ര​ജി​സ്ട്രേ​ഷ​ൻ നടത്താം 

March 25, 2023
News

യു എ ഇ യിൽ ഷെയ്ഖ് മുഹമ്മദ് ക്യാബിനറ്റ് പുനഃസംഘടന പ്രഖ്യാപിച്ചു

February 7, 2023
News

യു എ ഇ യിൽ താപനില കുറയും

February 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?