മെഹ്സൂസ് ഗ്യാരന്‍റീഡ് മില്യണയറായി പ്രവാസിയായ മലയാളി വനിത റിൻസ. കഴിഞ്ഞ 18 വർഷമായി ഖത്തറിൽ താമസിക്കുന്ന റിൻസയെ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തുന്നത് ഇതാദ്യമായാണ്. ഖത്തറിൽ പൈപ്പ് ലൈൻ സപ്ലൈ സർവീസ് കോർഡിനേറ്ററായി ജോലിനോക്കുന്ന റിൻസ 2 കുട്ടികളുടെ അമ്മയാണ്.
‘മെഹ്സൂസിൽ നിന്ന് വിളിയെത്തിയെങ്കിലും വിജയിയാണെന്ന സത്യം വിശ്വസിക്കാൻ അല്പം സമയമെടുത്തു. മെഹ്സൂസ് അക്കൗണ്ട് പരിശോധിച്ച ശേഷമാണ് സംഭവം സത്യമാണെന്ന് തനിക്ക് ബോധ്യം വന്നതെന്ന് റിൻസ പറയുന്നു’.ബിരുദപ്രവേശനത്തിനൊരുങ്ങുന്ന മകളുടെ പഠനത്തിന് വേണ്ടി പണം ചെലവഴിക്കും.
സമൂഹമാധ്യമങ്ങൾ വഴിയാണ് റിൻസ മെഹ്സൂസിനെ പറ്റി അറിയുന്നത്. സമ്മാനത്തുകയേക്കാൾ ജീവകാരുണ്യത്തിന്‍റെയും ഭാഗമാകാമെന്ന ഘടകമായിരുന്നു റിൻസയെ കൂടുതൽ ആകർഷിച്ചത്. വെറും 35 ദിർഹം മുടക്കുമുതലിൽ മെഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഇതുവഴി പ്രതിവാര നറുക്കെടുപ്പിലും 20,000,000 ദിർഹം സമ്മാനമായി ലഭിക്കുന്ന ഗ്രാന്‍റ് ഡ്രോയിലും പങ്കെടുക്കാം. ഒപ്പം പുതിയതായി ആരംഭിച്ച ഗ്യാരന്‍റീഡ് മില്യണയർ നറുക്കെടുപ്പിൽ ആഴ്ചതോറും 1,000,000 ദിർഹം വീതം സ്വന്തമാക്കുകയും ചെയ്യാം . അറബിയിൽ ‘ഭാഗ്യം’ എന്ന് അർത്ഥം വരുന്ന മെഹ്സൂസ് നിരവധി ആളുകളുടെ ജീവിതത്തിലേക്കാണ് വെളിച്ചം വീശുന്നത്.