EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്‍
News

കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്‍

Web News
Last updated: August 15, 2023 7:48 AM
Web News
Published: August 15, 2023
Share

എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. പ്രിയേഷ്. കാഴ്ച പരിമിതിയുടെ പേരില്‍ ഒരാള്‍ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നത് വേദനിപ്പിക്കുന്ന നടപടിയാണെന്ന് ഡോ. പ്രിയേഷ് പറയുന്നു. അതുകൊണ്ടാണ് താന്‍ പരാതിയിലേക്ക് പോകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കാഴ്ച പരിമിതി ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന കാര്യമാണ്. കാഴ്ചയുള്ളവര്‍ക്ക് മനസിലാകില്ല. പലതരം ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് മുന്നോട്ട് വരുന്നതെന്നും ഡോ. പ്രിയേഷ് പറഞ്ഞു. പ്രായപൂര്‍ത്തിയായ കുട്ടികള്‍ എന്ന നിലയില്‍ കാഴ്ച പരിമിതിയുള്ള ഒരാളുടെ സാഹചര്യം മനസിലാക്കേണ്ടതാണ്. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍വീസില്‍ ആദ്യത്തെ അനുഭവമാണിതെന്നും പ്രിയേഷ് കൂട്ടിച്ചേര്‍ത്തു.

ടീച്ചേഴ്‌സ് വീഡിയോ നോക്കി പേര് എഴുതിക്കൊടുക്കുമ്പോള്‍ ആണ് കെഎസ് യു നേതാവ് ഫാസില്‍ അടക്കമുള്ള കുട്ടികള്‍ ഉണ്ടെന്ന് തന്നെ അറിയുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ പെരുമാറിയത് തന്റെ വൈകല്യത്തെ ചൂഷണം ചെയ്യുന്നതാണെന്നും അധ്യാപകന്‍ പറഞ്ഞു.

സംഭവത്തില്‍ ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്.

ക്ലാസ് നടക്കുമ്പോള്‍ ഫോണ്‍ നോക്കുന്നതും കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുന്നതും ഇത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതിലുമാണ് നടപടി.

ഡോ. പ്രിയേഷിന്റെ വാക്കുകള്‍

കാഴ്ച പരിമിതി ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന കാര്യമാണ്. കാഴ്ചയുള്ളവര്‍ക്ക് മനസിലാകില്ല. പലതരം ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് മുന്നോട്ട് വരുന്നത്. പഠിക്കുന്ന സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ റാങ്കുള്ള ആളായിരുന്നു ഞാന്‍. സര്‍വീസില്‍ കയറിയതിന് ശേഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി അധ്യാപകനായിട്ടും തെരഞ്ഞെടുത്തിരുന്നു.

നമുക്കുള്ള കാഴ്ച പരിമിതിയുടെ പേരില്‍ നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നത് വേദനിപ്പിക്കും. അതാണ് പരാതിയിലേക്ക് പോകാനുള്ള കാരണം.

വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചെയ്തതാവില്ല. പ്രായപൂര്‍ത്തിയായ കുട്ടികള്‍ എന്ന നിലയില്‍ കാഴ്ച പരിമിതിയുള്ള ഒരാളുടെ സാഹചര്യം മനസിലാക്കേണ്ടതാണ്. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍വീസില്‍ ആദ്യത്തെ അനുഭവമാണ്.

ടീച്ചേഴ്‌സ് വീഡിയോ നോക്കി പേര് എഴുതിക്കൊടുക്കുമ്പോള്‍ ആണ് ഫാസില്‍ അടക്കമുള്ള കുട്ടികള്‍ ഉണ്ടെന്ന് തന്നെ അറിയുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ പെരുമാറിയത് എന്റെ വൈകല്യത്തെ ചൂഷണം ചെയ്യുന്നതാണ്.

കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായതിനാല്‍ നടപടി ഉണ്ടാവുമല്ലോ. കോളേജിന്റെ ഉള്ളില്‍ തന്നെ ഇത് തീര്‍ക്കണം. അവരെ തിരിച്ച് കൊണ്ട് വരണം. വേറെ ഒരാള്‍ക്ക് ഇതുപോലെ ഒരു സാഹചര്യം ഉണ്ടാവരുത്.

അധ്യാപകന്‍ ആവുമ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യണം. കുട്ടികളെ നവീകരിക്കലാവണം ശിക്ഷയുടെ ലക്ഷ്യം. പക പോക്കല്‍ അല്ലല്ലോ. ഇനി ഇത് ആവര്‍ത്തിക്കരുത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം’; ഹൈക്കോടതി

November 5, 2022
EntertainmentNews

പ്രഭാസ്- ഹനു രാഘവപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്

August 17, 2024
EntertainmentNews

പേരിൽ മാറ്റം വരുത്തി നടൻ സുരേഷ് ഗോപി

September 5, 2022
News

സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും

January 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?