EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “ഒരു വിചാരണ തടവുകാരനും എന്‍റെ ഗതിയുണ്ടാകരുത്”, അബ്ദുൾ നാസർ മഅദനി രാത്രിയോടെ കേരളത്തിലെത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > “ഒരു വിചാരണ തടവുകാരനും എന്‍റെ ഗതിയുണ്ടാകരുത്”, അബ്ദുൾ നാസർ മഅദനി രാത്രിയോടെ കേരളത്തിലെത്തും
News

“ഒരു വിചാരണ തടവുകാരനും എന്‍റെ ഗതിയുണ്ടാകരുത്”, അബ്ദുൾ നാസർ മഅദനി രാത്രിയോടെ കേരളത്തിലെത്തും

News Desk
Last updated: June 26, 2023 11:53 AM
News Desk
Published: June 26, 2023
Share

ബംഗളൂരു: ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവിൽ നിന്ന് വ്യോമമാർഗം തിരിക്കുന്ന മഅദനി രാത്രി എട്ട് മണിയോടെ കേരളത്തിലെത്തും. മാധ്യമങ്ങളെ കണ്ട അദ്ദേഹം നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിഷേധം മറച്ചുവച്ചില്ല

“ഒരു മനുഷ്യനും തന്‍റെ ഗതി വരരുത്, പതിറ്റാണ്ടുകളോളം ഒരാൾ വിചാരണ തടവുകാരനായി തുടരേണ്ടി വരുന്നത് ആ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. ഇന്ത്യയിൽ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരുന്നവരിൽ ഒരാളാണ് താൻ, പതിറ്റാണ്ടുകളോളെ തടവിലിട്ട് ജീവച്ഛവമാകുമ്പോ നിരപരാധിയെന്ന് പറയുന്നത് നീതി ന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൂലൈ 7 വരെ മഅദനി കേരളത്തിൽ തുടരും. 12 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മഅദനിക്കൊപ്പം അയക്കുക. ഇതിനായി 6.76 ലക്ഷം രൂപയാണ് ഇദ്ദേഹം കെട്ടിവച്ചത്. വിമാനമാർഗം ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ മഅദനിയെ അനുഗമിക്കും. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുടുംബവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

നേരത്തെ മഅദനിക്ക് കേരളത്തിൽ പോകാൻ സുപ്രിം കോടതി അനുമതി നൽകിയിരുന്നെങ്കിലും സുരക്ഷാ ചെലവുകൾക്കായി 62 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്ന് യാത്ര മഅദനി മുൻകൈയെടുത്ത് ഒഴിവാക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വം ഭരണത്തിൽ വന്നപ്പോൾ തുകയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മഅദനിയുമായി അടുത്ത വൃത്തങ്ങൾ കോൺഗ്രസ് നേതൃത്വത്തിട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് യാത്രയ്ക്ക് വഴിയൊരുങ്ങിയത്

 

TAGGED:KarnatakakeralamadaniPDP
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsUncategorized

കൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ സർവകലാശാലക്ക് പരാതി നൽകി എസ്എഫ്ഐ

July 6, 2024
News

ടി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ

December 30, 2024
News

അരിക്കൊമ്പനെ മുണ്ടൻതുറെ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു: ആനയ്ക്ക് ചികിത്സ നൽകിയെന്ന് വനംവകുപ്പ്

June 6, 2023
Editoreal PlusNewsVideos

സമരം തുലച്ചു! ബസ് മുതലാളി ഷാർജയിൽ തൂപ്പുകാരനായി

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?