EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം ഫെബ്രുവരി 24ന് ദുബൈ ഖിസൈസ് വുഡ്ലം പാര്‍ക് സ്‌കൂളില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം ഫെബ്രുവരി 24ന് ദുബൈ ഖിസൈസ് വുഡ്ലം പാര്‍ക് സ്‌കൂളില്‍
Uncategorized

എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം ഫെബ്രുവരി 24ന് ദുബൈ ഖിസൈസ് വുഡ്ലം പാര്‍ക് സ്‌കൂളില്‍

Web News
Last updated: February 22, 2024 10:11 AM
Web News
Published: February 22, 2024
Share

ദുബൈ: കേരളീയ വിദ്യാഭ്യാസ മണ്ഡലത്തില്‍, പ്രത്യേകിച്ച് വയനാട് ജില്ലയില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച വയനാട് മുസ്ലിം ഓര്‍ഫനേജിനെ (ഡബ്ള്യു.എം.ഒ) ദീര്‍ഘകാലം നയിച്ച ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാലിന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 24ന് ശനിയാഴ്ച ഖിസൈസ് വുഡ്ലം പാര്‍ക് സ്‌കൂളില്‍ വൈകുന്നേരം 6 മണിക്ക് വിപുലമായി സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡബ്ള്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്‌മദ് ഹാജി, ജന.സെക്രട്ടറി പി.പി അബ്ദുല്‍ ഖാദര്‍ ഹാജി, പൂര്‍വവിദ്യാര്‍ത്ഥിയും ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയിനറുമായ ഡോ. റാഷിദ് ഗസ്സാലി കൂളിവയല്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡബ്ള്യു.എം.ഒ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് ദിബ്ബ കുഞ്ഞുമുഹമ്മദ് ഹാജി, ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി മുഹമ്മദ്, ജന.സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്‍ അഡ്വ. മുഹമ്മദലി, ഡബ്ള്യു.എം.ഒ യുഎഇ കോ-ഓര്‍ഡിനേറ്റര്‍ മൊയ്തു മക്കിയാട്, മീഡിയ വിഭാഗം ജന.കണ്‍വീനര്‍ കെ.പി.എ സലാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അനുസ്മരണ പരിപാടിയില്‍ ഡബ്ള്യു.എം.ഒയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നിത്യവരുമാനം ലക്ഷ്യമിട്ട് കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന ഷോപ്പിംഗ് കോംപ്ളക്സിന്റെ പ്രൊജക്ട് അവതരണവുമുണ്ടാകും. യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച ഡബ്ള്യു.എം.ഒയുടെ അഞ്ചു പൂര്‍വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും.

ഒരു പുരുഷായുസ് നീണ്ട കഠിനാധ്വാനത്തിലൂടെയും നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിലൂടെയും ഡബ്ള്യു.എം.ഒക്ക് വിശാലമായ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സമ്മാനിച്ച് ഇന്നത്തെ നിലയിലുള്ള രാജ്യാന്തര ഖ്യാതി നേടിക്കൊടുത്ത സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എം.എ മുഹമ്മദ് ജമാല്‍. ഡബ്ള്യു.എം.ഒ എന്നത് അദ്ദേഹത്തിന് ജീവവായു പോലെയായിരുന്നു. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച് അവര്‍ക്കദ്ദേഹം അഭിമാനകരമായ അസ്തിത്വം നല്‍കി. പട്ടിണിയും അനാഥത്വവുമായി കഴിഞ്ഞ ബാല്യങ്ങളെ അദ്ദേഹം സ്വന്തം മക്കളായി ഡബ്ള്യു.എം.ഒയിലെത്തിച്ച് പഠിപ്പിച്ച് വളര്‍ത്തിയെടുത്തു. ‘റെസ്പെക്റ്റ് ചൈല്‍ഡ് ആസ് എ പേഴ്സണ്‍’ എന്നത് അദ്ദേഹം സമൂഹത്തിന് പകര്‍ന്ന ആശയമായിരുന്നു. കുട്ടികള്‍ക്ക് അദ്ദേഹം ‘ജമാലുപ്പ’യായിരുന്നു. 1967ല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ കേവലം 6 കുട്ടികളുമായി രൂപം കൊണ്ട വയനാട് മുസ്ലിം ഓര്‍ഫനേജി(ഡബ്ള്യു.എം.ഒ)ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇന്ന് 11,498 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. വയനാട്ടിലെ ആദ്യ സിബിഎസ്ഇ സ്‌കൂള്‍ മുഹമ്മദ് ജമാല്‍ സ്ഥാപിച്ചതായിരുന്നു. വിദ്യാഭ്യാസ മേഖലയോടൊപ്പം തന്നെ, സാമൂഹിക രംഗത്തും അദ്ദേഹം വിവിധ പദ്ധതികള്‍ നടപ്പാക്കി. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ത്രീധന രഹിത സമൂഹ വിവാഹ സംഗമങ്ങള്‍. നിര്‍ധനരായ ആയിരക്കണക്കിന് യുവജനങ്ങളാണ് അങ്ങനെ കുടുംബ ജീവിതത്തില്‍ പ്രവേശിച്ചത്. ഇന്ന് വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ പൊതുവെയും മുസ്ലിം-ന്യൂനപക്ഷ-പിന്നാക്ക സമൂഹങ്ങളില്‍ വിശേഷിച്ചും നിസ്തുല സംഭാവനകളര്‍പ്പിച്ച് ഡബ്ള്യു.എം.ഒ വിജയ പ്രയാണം തുടരുകയാണ്.

എല്ലാ മേഖലകളിലും പിന്നാക്കമായിരുന്ന വയനാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഡബ്ള്യു.എം.ഒ സ്ഥാപിച്ച വിദ്യാഭ്യാസ, സാമൂഹിക, ആതുര സേവന സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുലോം തുഛമായിരുന്ന വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി മറ്റ് ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ചിരുന്ന കാലത്താണ് ഡബ്ള്യു.എം.ഒ സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുന്നത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ മൂന്ന് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് സ്ഥാപനങ്ങളുള്ളതെന്നത് ഡബ്ള്യു.എം.ഒയുടെ വിശാല കാഴ്ചപ്പാടിന് ഉദാഹരണമാണ.് ഡബ്ള്യു.എം.ഒയുടെ കീഴില്‍ യുജിസിയുടെ ‘നാക്’ അക്രഡിറ്റേഷനുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, വിഎച്ച്എസ് സ്‌കൂള്‍, ഇംഗ്ളീഷ് അക്കാദമി (സിബിഎസ്ഇ), യുപി സ്‌കൂള്‍, സ്പെഷ്യല്‍ സ്‌കൂള്‍ എന്നിവയും രാജീവ് ഗാന്ധി ക്രഷ്, പ്രീ പ്രൈറി സ്‌കൂള്‍, പറളിക്കുന്ന് ഡബ്ള്യു.ഒ.എല്‍.പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളും മുട്ടില്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മീനങ്ങാടിയില്‍ അല്ലാന വഫിയ വിമന്‍സ് കോളജ് ഒ.ഐ.സിയുടെ കീഴില്‍ മികച്ചൊരു സ്ഥാപനമാണ്. ദാറുല്‍ ഉലൂം അറബിക് കോളജ്, ഇംഗ്ളീഷ് സ്‌കൂള്‍, പൂക്കോയ തങ്ങള്‍ സൗധം എന്നിവ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്ന രോഗികള്‍ക്കും പരിചാരകര്‍ക്കും ജാതി-മത ഭേദമന്യേ ഭക്ഷണം നല്‍കി വരുന്ന കല്‍പ്പറ്റ ബാഫഖി ഹോം, മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബാഫഖി ഹോം മാനന്തവാടി എന്നിവ ഡബ്ള്യു.എം.ഒയുടെ സാമൂഹിക സേവന രംഗത്തെ സുപ്രധാന സ്ഥാപനങ്ങളാണ.് വെങ്ങപ്പളളി പഞ്ചായത്തില്‍ പിണങ്ങോട് ഹൈസ്‌കൂള്‍, പടിഞ്ഞാറത്തറയിലെ ഗ്രീന്‍ മൗണ്ട് ഇംഗ്ളീഷ് സ്‌കൂള്‍, വെളളമുണ്ടയിലെ ഇംഗ്ളീഷ് സ്‌കൂള്‍, തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോത്ത് പ്രവര്‍ത്തിക്കുന്ന ശരീഫ ഫാത്തിമ ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളജ്, പനമരം കൂളിവയലില്‍ പ്രവര്‍ത്തിക്കുന്ന ഇമാം ഗസ്സാലി അക്കാദമി, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഐജി കോളജ് എന്നിവയും ഡബ്ള്യു.എം.ഒയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളിലെല്ലാമായി 11,498 കുട്ടികള്‍ പഠിക്കുന്നുണ്ട്. മുട്ടിലില്‍ സ്ഥിതി ചെയ്യുന്ന ഡബ്ള്യു.എം.ഒ മെയിന്‍ കാമ്പസില്‍ 6 ഹോസ്റ്റലുകളിലായി 343 കുട്ടികളും, പടിഞ്ഞാറത്തറയിലെ ടികെഎം ഗേള്‍സ് ഓര്‍ഫനേജില്‍ 126 കുട്ടികളും, കെല്ലൂര്‍ ഹാബിറ്റാറ്റില്‍ 69 കുട്ടികളും താമസിച്ചു പഠിക്കുന്നു. അതില്‍ ടികെഎം ഓര്‍ ഫനേജിലെയും ഹാബിറ്റാറ്റിലെയും കുട്ടികള്‍ പൂര്‍ണമായും സിബിഎസ്ഇ സ്‌കൂളുകളില്‍ പഠിക്കുന്നു. സഹോദര സമുദായങ്ങളിലെ കുട്ടികളും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ പാലിച്ച് പഠിച്ചു വരുന്നുണ്ട്. മണിപ്പൂര്‍, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളും, നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കുട്ടികളും സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. പൂര്‍ണാര്‍ത്ഥത്തില്‍ അനാഥകള്‍ എന്ന പരിഗണനയില്‍ എല്‍കെജി മുതല്‍ ഉന്നത പഠനം നടത്തുന്നവരുള്‍പ്പെടെ 191 കുട്ടികളാണുളളത്. ഇതില്‍ 5 പേര്‍ സഹോദര സമുദായത്തിലെ മക്കളാണ്. 475 കുട്ടികളില്‍ 146 പേര്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. ഒരു കുട്ടിക്ക് 1,200 രൂപയാണ് ഗ്രാന്റ് ലഭിക്കുന്നത്. 260,000 രൂപ ദിനംപ്രതി ചെലവ് വരുന്ന സ്ഥാപനത്തിന് ബാക്കി തുക കണ്ടെത്താന്‍ കഴിയുന്നത് പ്രവാസികള്‍ അടക്കമുളള സുമനസ്സുകളുടെ സഹായം കൊണ്ടാണ്.

വയനാട്ടിലെ കുടുംബങ്ങളിലെ ദാരിദ്ര്യം ചൂഷണം ചെയ്ത് വലിയ സ്ത്രീധനം വാങ്ങി നടത്തിയിരുന്ന മൈസൂര്‍ കല്യാണങ്ങളുടെയും, സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ നിരവധി അനിഷ്ട സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡബ്ള്യു.എം.ഒയുടെ നേതൃത്വത്തില്‍ 2005ല്‍ സ്ത്രീധന രഹിത വിവാഹ സംഗമങ്ങള്‍ ആരംഭിച്ചത്. 16 സംഗമങ്ങളിലൂടെ 1986 യുവതീ യുവാക്കള്‍ കുടുംബ ജീവിതത്തില്‍ പ്രവേശിച്ചു. എല്ലാവരും സന്തോഷത്തോടെ ഇന്ന് കുടുംബ ജീവിതം നയിക്കുന്നു. നിര്‍ധന കുടുംബിനികള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനായി ഏര്‍പ്പെടുത്തിയ ‘ആശാ പദ്ധതി’ മുഖേന 50ഓളം സ്ത്രീകളെ സംരംഭകരാക്കി മാറ്റാന്‍ കഴിഞ്ഞു. 25 ലക്ഷം രൂപ മൂലധനത്തില്‍ തുടങ്ങിയ പദ്ധതി ഇന്ന് 40 ലക്ഷത്തിന്റ നേട്ടം കൈവരിച്ചു കഴിഞ്ഞു. ഡബ്ള്യു.എം.ഒയുടെ വിവിധ സ്ഥാപനങ്ങിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, ഗവേഷകര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, സംരംഭകര്‍ എന്നിങ്ങനെ വിവിധ പ്രൊഫഷനലിസ്റ്റുകളായി സ്വദേശത്തും വിദേശങ്ങളിലും സേവനമനുഷ്ഠിക്കുന്നു. നിലവില്‍ 50 വിദ്യാര്‍ത്ഥികള്‍ കേരളത്തിനകത്തും പുറത്തും വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തി വരുന്നു. ഈ നേട്ടങ്ങളെല്ലാം കൈവരിക്കാന്‍ ഡബ്ള്യു.എം.ഒയെ മുന്നില്‍ നിന്ന് നയിച്ച, ദീര്‍ഘ കാലം ജന.സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്‍ സാഹിബ് 2023 ഡിസംബര്‍ 21ന് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റ അനുസ്മരണാര്‍ത്ഥം നടക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ ഏവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനം നടക്കുന്ന വുഡ്‌ലം പാര്‍ക്ക് സ്‌കൂളിലേക്ക് ഖിസൈസ് സ്റ്റേഡിയം, അല്‍ നഹ്ദ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.

 

TAGGED:MA Muhammedwoodlem park school
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Uncategorized

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ

April 20, 2023
Uncategorized

യു.എ.ഇയിലെ പ്രമുഖ വ്യവസായി സുധാകരൻ പോളശ്ശേരിയുടെ ഭാര്യ നിര്യാതയായി

March 22, 2023
Uncategorized

തലച്ചോറില്‍ അശ്ലീലം നിറച്ച ‘തനി’ ദേശാഭിമാനി ലേഖകനായി അധഃപതിക്കുമെന്ന് വിചാരിച്ചില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരന്‍

June 19, 2023
NewsUncategorized

വനംവകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ പോക്സോ കേസ്;മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന് പരാതി

July 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?