EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പ്
Business

ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പ്

Web Desk
Last updated: February 22, 2024 10:27 PM
Web Desk
Published: February 22, 2024
Share

ദുബായ്: ലുലു ഗ്രൂപ്പ് ഓസ്ട്രേലിയയിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. ദുബായിൽ നടക്കുന്ന ഗൾഫുഡിൽ വെച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. വിക്ടോറിയ സംസ്ഥാനത്തിലെ മെൽബണിലാണ് കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നത്. ഇതിനായി 24 ഏക്കർ‍ സ്ഥലം ഓസ്ട്രേലിയൻ സർക്കാർ ലുലു ​ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്. സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മേയിൽ ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു.

ഓസ്ട്രേലിയൻ ട്രേഡ് കമ്മീഷണർ ടോഡ് മില്ലറും മറ്റും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു യൂസഫലി. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ് റഫ് അലി, ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, എം.എ. സലീം, ചീഫ് ഓപ്പറേഷൻസ് ഓഫിസർ വി.ഐ. സലീം എന്നിവരും യോ​ഗത്തിൽ പങ്കെടുത്തു.

ഉത്തർ പ്രദേശിലെ നോയിഡയിലെ ഭക്ഷ്യ സംസ്കരണശാലയുടെ പ്രവർത്തനം ഈ വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഭക്ഷ്യസംസ്കരണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലുവിനു കൈവരും. മികച്ച ഗുണമേന്മയിലും കുറഞ്ഞ വിലയിലും ഭക്ഷ്യോൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ വാർഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, പഴം പച്ചക്കറികൾ, മൽസ്യം എന്നിവയാണ് ലുലു ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ യുഎസ്, പോർച്ചുഗൽ, ഈജിപ്ത്, അൾജീരിയ, മൊറോക്കൊ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. യു.എസ്.എ, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ് ലാൻഡ്, ചൈന എന്നിവിടങ്ങൾ ഉൾപ്പെടെ 25 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രങ്ങളുണ്ട്

 

 

TAGGED:australiaLuluLulu Group
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

അടിമുടി മാറ്റത്തിന് എയർഇന്ത്യ: ബോയിംഗ് നിർമ്മിച്ച വിമാനങ്ങൾ എത്തി തുടങ്ങി

September 30, 2023
BusinessDiaspora

ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്

February 10, 2026
Business

ഈജിപ്തിൽ എംബിബിഎസ് പഠിക്കാം; സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയും യുഎഇയിൽ

September 12, 2023
BusinessNews

സെപയുടെ കരുത്തില്‍ യുഎഇയ്ക്ക് മുന്നേറ്റം; എണ്ണ ഇതര കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?