രാജ്യാന്തര തലത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി ഫോറിന്‍ കറന്‍സി വിനിമയത്തിനായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫോറക്‌സിന്റെ നാല് കൗണ്ടറുകള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടി3 ടെര്‍മിനലില്‍ ആരംഭിച്ചു.
സിയാല്‍ എംഡി എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, കൊമേഴ്‌സല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, ലുലു ഫിന്‍സെര്‍വ്വ് എംഡി സുരേന്ദ്രന്‍ അമ്മിറ്റത്തൊടി, ഡയറക്ടര്‍ മാത്യു വിളയില്‍ , സിയാലിലേയും ലുലു ഫോറെക്‌സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കറന്‍സി വിനിമയ രംഗത്ത് രാജ്യാന്തര തലത്തില്‍ തന്നെ പേര് കേട്ട ലുലു ഫോറെക്‌സിന്റെ പ്രവര്‍ത്തനം സിയാലിലെത്തുന്ന യാത്രാക്കാര്‍ക്ക് കറന്‍സി വിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും, ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലുലു ഫോറെക്‌സിന്റെ ടീമിനെ അഭിനന്ദിക്കുന്നതായും ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാല്‍ എംഡി എസ് സുഹാസ് ഐഎഎസ് അദ്ദേഹം പറഞ്ഞു.
24*7 സമയം പ്രവര്‍ത്തിക്കുന്ന പുതിയ കൗണ്ടറുകളിലൂടെ ഉപഭോക്താക്കാള്‍ വേഗത്തില്‍ കറന്‍സി വിനിമയം നടത്താനാകും.


 
 



 
  
  
  
 