ചെങ്ങന്നൂർ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടതായി പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ വിവരം അറിയിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ആവശ്യപ്പെട്ടു.
ആലപ്പുഴ ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത് ചിറയിൽ കിഴക്കേതിൽ ജോസഫ് ജോർജിന്‍റെ മകൻ ജോർജ് ജോസഫ് എന്നാണ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാതാവിന്‍റെ പേര് വത്സമ്മ. ഇദ്ദേഹത്തെ അറിയാവുന്നവർ ബന്ധപ്പെടണമെന്ന് നസീർ വാടാനപ്പള്ളി അറിയിച്ചു. ഫോൺ: 00971561320653.