ഒരിക്കലും പ്രതീക്ഷിക്കാതെ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലോക സിനിമയ്ക്ക് ലഭിക്കുന്നതെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ദുൽഖർ സൽമാൻ. അബുദാബിയിലെ 369 തീയേറ്റർ സന്ദർശിച്ച ലോക ടീമിനൊപ്പം പ്രേക്ഷകരെ കണ്ടപ്പോൾ ആണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. ദുൽഖറിനാപ്പം ടൊവിനോ തോമസും ചിത്രത്തിൻ്റെ പ്രമോഷനായി അബുദാബിയിൽ എത്തിയിരുന്നു. ഇത്രയും പ്രേക്ഷക പിന്തുണ ലോക ടീമിൽ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ഡൊമിനിക് അരുണും പറഞ്ഞു. എല്ലായിടത്തും നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നതെന്ന് കല്ല്യാണിയും നെസ്ലലനും പറഞ്ഞു.
റിലീസ് ചെയ്ത് മൂന്നാം ദിവസത്തിലേക്ക് നടക്കുമ്പോൾ കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണയാണ് ലോകയ്ക്ക് ലഭിക്കുന്നത്. കല്ല്യാണി പ്രിയദർശൻ, നസ്‌ലൻ, സാൻഡി, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷകപ്രശംസയാണ് നേടിയത്. ഒന്നിലധികം ഭാഗങ്ങൾ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗം എന്ന നിലയിൽ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊൾ പ്രേക്ഷകരുടെ മനസ്സിൽ പാകിയിരിക്കുന്നത്.
ഡൊമിനിക് അരുണ് സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ഡൊമിനികും നടി കൂടിയായ ശാന്തി ബാലകൃഷ്ണനും കൂടിയാണ്. ഇതൊരു മലയാള ചിത്രം തന്നെയാണോ എന്ന് തോന്നിക്കുന്ന രീതിയിൽ ഞെട്ടിക്കുന്ന നിലവാരത്തിൽ ദൃശ്യങ്ങൾ സമ്മാനിച്ച നിമിഷ് രവി എന്ന ഛായാഗ്രാഹകനും ലോകയുടെ കഥ നടക്കുന്ന രസകരവും മനോഹരവും രഹസ്യങ്ങൾ നിറഞ്ഞതുമായ ലോകം ഗംഭീരമായി ഒരുക്കിയെടുത്ത ബംഗ്ലാൻ എന്ന പ്രൊഡക്ഷൻ ഡിസൈനറും, ജിത്തു സെബാസ്റ്യൻ എന്ന കലാസംവിധായകനും ഈ ചിത്രത്തിൻ്റെ വിജയത്തിൽ വഹിച്ച പങ്ക് മറക്കാൻ സാധിക്കാത്തതാണ്. ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകൻ തൻ്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് നൽകിയ താളവും പ്രേക്ഷകർക്ക് നൽകിയ രോമാഞ്ചവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ടതാണ്. ചമൻ ചാക്കോയുടെ കൃത്യതയാർന്ന എഡിറ്റിങ്ങും, യാനിക് ബെൻ ഒരുക്കിയ ത്രസിപ്പിക്കുന്ന ആക്ഷനും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്