കോവിഡിനും മംങ്കിപോക്സിനും പിന്നാലെ മറ്റൊരു വൈറസ് കൂടി കണ്ടെത്തി. ചൈനയിൽ കണ്ടെത്തിയ ലംഗ്യ എന്ന ജീവിജന്യ വൈറസാണ് ഇപ്പോൾ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിൽ ഇതിനോടകം 35 പേർക്കാണ് രോഗം സ്ഥീകരിച്ചിരിക്കുന്നത്.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തു ജന്യ വൈറസാണ് ലംഗ്യ. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് വൈറസ് പടരുന്നത്. പനി, ചുമ ക്ഷീണം, തലവേദന, ഛർദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളാണ് വൈറസ് ബാധിതരിൽ കണ്ടുവരുന്നത്. കരൾ, കിഡ്നി എന്നീ അവയവങ്ങൾ തകരാറിലാവുക, വൈറ്റ് ബ്ലഡ് സെൽസ് കുറവ് എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു.
ലംഗ്യ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധന രീതികളെപ്പറ്റി തായ്‌വാനിലെ ലബോറട്ടറികൾ ശ്രമം തുടരുകയാണ്. ഇതുവരെ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളോട് ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിദഗ്‌ദ്ധർ ആവശ്യപ്പെട്ടു.