ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഉയർത്തിയ വലിയ പതാകയ്ക്ക് ഗിന്നസ് ഗിന്നസ് റെക്കോഡ്. 2,773 ചതുരശ്ര മീറ്റർ വിസ്തീർണമാണ് ഈ റെക്കോർഡ് പതാകയ്ക്കുള്ളത്. ആറ് മാസമെടുത്താണ് 16 അംഗ സംഘം ഈ പതാകയ്ക്ക് രൂപം നൽകിയത്.
രാജ്യത്തിന്റെയും ദേശീയ ദിനങ്ങളുടെയും പേര് അനശ്വരമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാണ് പുതിയ ലോക റെക്കോഡ് ശ്രമം. കെ. ഫ്ലാഗ് ടീം മേധാവി ഫുആദ് കബസാർദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കുവൈറ്റിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെപ്രതീകമാണിത്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനമായാണ് ഗുഹയ്ക്കുള്ളിൽ പതാക ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.